'അമിതമായ വെളിച്ചവും ശബ്ദവും പാടില്ല, അപകടകരമല്ലാത്ത കളർ കോഡും, ഫിറ്റിംഗ്സും പ്രശ്നമല്ല'; വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി സിപി ജോൺ. വാഹന മോഡിഫിക്കേഷനിൽ, കേന്ദ്ര നിയമാവലി ബാധകമാണെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു. വാഹനമോഡിഫിക്കേഷന്റെ ഭാഗമായി അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി സി പി ജോൺ വ്യക്കതമാക്കി.

അപകടകരമല്ലാത്ത കളർ കോഡും, ഫിറ്റിംഗ്സും പ്രശ്നമല്ല. കേരളത്തിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ സംബന്ധിച്ച കർശന നിയമങ്ങൾ നിലവിലുണ്ട്. നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയാൽ പിഴ ചുമത്തപ്പെടാനും, വാഹനത്തിന്റെ ഇൻഷുറൻസ് ക്ലെയിം റദ്ദാകാനും സാധ്യതയുണ്ട്. എന്നാൽ, അനുമതിയില്ലാതെ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായ ചർച്ചകളും വിദഗ്ധ സമിതിയുടെ പഠനങ്ങളും പുരോഗമിക്കുകയാണ്.

വാഹനങ്ങളിൽ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാൻഡേർഡ് എക്യുപ്മെന്റുകൾക്ക് മാത്രമാണ് മുൻകൂർ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകൾ, ഫ്ളോർ മാറ്റുകൾ, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകൾ പതിക്കുന്നതിനും നിയമ തടസമില്ല. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്പീക്കറുകൾ, ഡാഷ് കാമറ, റിവേഴ്സ് കാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ്, റൂഫ് കാരിയറുകൾ, 50 ശതമാനം കാഴ്ച ലഭിക്കുന്ന സൺ ഫിലിമുകൾ എന്നിവയും ഈ പട്ടികയിലുണ്ട്.

Latest Stories

ഓപ്പറേഷൻ തൂഫാൻ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

അദാനി പോർട്സുമായി കൈകോർക്കുന്നു; വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ നിക്ഷേപം നടത്താൻ എംഎസ്എസി

'വാക്കുകൾ വളച്ചൊടിച്ചു, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും എഴുതാമെന്നും കരുതരുത്'; സീമ നായർ

ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലകശിൽപ്പത്തിൽ കേടുവരുത്തിയതിന് പിന്നിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുണ്ടായി

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്ത് പോലീസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി

'പ്രശ്നം ഉടൻ പരിഹരിക്കും'; ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും

മാസപ്പടി കേസ്; സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴിയിൽ വൈരുദ്ധ്യം, വിശദമായി പരിശോധിക്കാൻ ഇഡി

എൻ ശേഷാദ്രിനാഥന്റെ നിയമനത്തിൽ വിവാദം; ആഭ്യന്തരമന്ത്രിയെ കാണാൻ പിഎം നിയാസ്, ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപണം

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

അഭിഷേകിനെയും സഞ്ജുവിനെയും ടീമിൽ നിന്നും പുറത്താക്കാതെ വൈഭവിനെ പരീക്ഷിക്കണം: സുനിൽ ഗാവസ്‌കർ