മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു; മരം വീണതും പാളത്തിൽ വെള്ളം കയറിയതും വെല്ലുവിളി

മംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകി ഓടുന്നു. പരശുറാം എക്സ്‌സ്പ്രസ് അടക്കം ഏഴോളം തീവണ്ടികൾ മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്. നേത്രാവതിയിൽ മരം പൊട്ടി വീണതും മഞ്ചേശ്വരത്ത് പാളത്തിൽ വെള്ളം കയറിയതും ആണ് ട്രെയിനുകൾ വൈകി ഓടാൻ കാരണം.

മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട വണ്ടികൾ എല്ലാം മംഗളൂരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്. രാവിലെ 5.55ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076 ) ഇന്ന് (30.5.2025) മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. വ്യാഴാഴ്‌ച രാത്രി 9.25ന് തിരുവനന്തപുരത്ത് എത്തേണ്ട കോഴിക്കോട്-തിരുവനന്തപുരം എക്സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണ് എത്തിച്ചേർന്നത്. ഇതിനാലാണ് സർവീസ് പുന:ക്രമീകരിച്ചത്.

ചെന്നൈ എഗ്മാർ-ഗുരുവായൂർ എക്‌സ്പ്രസ്(16127) ഒന്നര മണിക്കൂർ വൈകിയും ഗുരുവായൂർ-തിരുവനന്തപുരം ഇൻ്റർസിറ്റി എക്‌സ്പ്രസ് (16341) ഒന്നര മണിക്കൂർ വൈകിയുമാണ് ഓടുന്നത്. വ്യാഴാഴ്ച‌ കനത്ത മഴയിൽ അരൂരിലെ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിനുകൾ തടസപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അതുവഴിയുള്ള ട്രെയിനുകളെല്ലാം മണിക്കൂറുകൾ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളും വൈകുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ