എം ടിയുടെ ദുഃഖാചരണം കണക്കിലെടുക്കാതെ പരിശീലന പരിപാടി; റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചു റാണി

എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ സംസ്ഥാനത്തിൻ്റെ ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചു റാണി. അഡീഷണൽ ഡയറക്ടറുൾപ്പെടെ ഉന്നത ഉദ്യേഗസ്ഥർ പരിപാടിയിൽ പങ്കെടുത്തിരുന്നു. വകുപ്പ് ഡയറക്ടറിൻ്റെ ചുമതലയുള്ള അഡീഷണൽ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയിരിക്കുന്നത്.

എംടിയുടെ ദുഃഖാചരണത്തിനിടെ പരിശീലന പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് മൃഗസംരക്ഷണ വകുപ്പിനോട് മന്ത്രി റിപ്പോർട്ട് തേടിയിരിക്കുന്നത്. എം ടിയുടെ വിയോഗത്തിൽ സർക്കാർ പരിപാടികൾ മാറ്റാൻ നിർദ്ദേശിച്ച മുഖ്യമന്ത്രിയുടെ നിർദേശം ലംഘിച്ചായിരുന്നു മൃഗസംരക്ഷണ് വകുപ്പിന്റെ പരിപാടി. ജില്ലയിലെ ഫാം തൊഴിലാളികൾക്കാണ് പേരൂർക്കടയിൽ പരിശീലനം സംഘടിപ്പിച്ചത്.

ഉദ്ഘാടകയായ മന്ത്രി പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. പരിപാടി മാറ്റി വയ്ക്കാൻ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും മന്ത്രിയുടെ നിർദേശം ഉദ്യോഗസ്ഥർ കണക്കിലെടുത്തില്ല. തിരുവനന്തപുരം പേരൂര്‍ക്കട ലൈവ് സ്റ്റോക്ക് ട്രേഡിംഗ് സെൻ്ററിൽ ഫാമുകളിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടിയാണിത്. അതേസമയം രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് എം ടിയുടെ വിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ