കനത്ത മഴ; ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലിമായി നിര്‍ത്തിവെച്ചു. ട്രാക്കിലേക്ക് മരം വീണ് തുടര്‍ച്ചയായി തടസ്സങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചത്.

ഇനി അറിയിപ്പുണ്ടാകുന്നത് വരെ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ചില ട്രെയിനുകള്‍ റദ്ദാക്കും. നിലവില്‍ എറണാകുളം – ആലപ്പുഴ പാസഞ്ചര്‍ (56379), ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം-കായംകുളം പാസഞ്ചര്‍ (56381),കായംകുളം- എറണാകുളം പാസഞ്ചര്‍ (56382),എറണാകുളം- കായംകുളം പാസഞ്ചര്‍ (56387),കൊല്ലം- എറണാകുളം മെമു (കോട്ടയം വഴി) (66301),
കൊല്ലം എറണാകുളം മെമു (ആലപ്പുഴ വഴി) എന്നീ ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു.

ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, ബംഗളൂരു- കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചു വിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ