പാളത്തില്‍ അറ്റകുറ്റപണികള്‍, പാസഞ്ചറുകളും മെമുവും റദ്ദാക്കി; ഇന്റര്‍സിറ്റി പാതിദൂരം ഓടും; പല ട്രെയിനുകളും പാലക്കാടും എറണാകുളത്തും സര്‍വീസ് അവസാനിപ്പിക്കും

പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. കോട്ടയം-എറണാകുളം-ഗുരുവായൂര്‍ പാതയിലാണ് റെയില്‍വേ മാറ്റങ്ങള്‍ വരുത്തിയത്.

പാസഞ്ചറുകളും മെമുകളും റദ്ദാക്കിയിട്ടുണ്ട്. എറണാകുളം-കോട്ടയം, കോട്ടയം-എറണാകുളം പാസഞ്ചറുകള്‍(0645306434 വെള്ളിയാഴ്ച)ഷൊര്‍ണ്ണൂര്‍-എറണാകുളം, മെമു(06017 വെള്ളിയാഴ്ച), എറണാകുളം-ഷൊര്‍ണ്ണൂര്‍ മെമു(06018 ഇന്നും റദ്ദാക്കിയിട്ടുണ്ട്.

ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ്(16127) ഇന്ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍(16128) ശനിയാഴ്ച പുലര്‍ച്ചെ 1.20-ന് എറണാകുളത്തുനിന്ന് യാത്ര ആരംഭിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്(16341) നാളെ എറണാകുളത്തുനിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16342) ഇന്ന്എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസ്(16187) ഇന്ന് പാലക്കാട്ട് യാത്ര നിര്‍ത്തും.

മടക്കയാത്ര ശനിയാഴ്ച പുലര്‍ച്ചെ പാലക്കാട് നിന്നുമായിരിക്കും.
ഗുരുവായൂര്‍-മധുരൈ എക്സ്പ്രസ്(16328) നാളെ എറണാകുളത്തുനിന്നു പുറപ്പെടും. ഇന്ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ പാതയിലെ ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) തീവണ്ടി ഏപ്രില്‍ 8, 9, 10, 12, 14, 15, 16, 17, 19, 21, 22, 23, 24, 28, 29, 30, മേയ് 1 ദിവസങ്ങളില്‍ കോട്ടയം വഴി തിരിച്ചുവിടും. കോട്ടയത്തിനു പുറമേ ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'