ട്രാക്ക് അറ്റകുറ്റപ്പണി; പാലരുവി എക്സ്പ്രസും ഇന്റര്‍സിറ്റിയും പാസഞ്ചറുകളും ഭാഗികമായി റദ്ദാക്കി

മുളങ്കുന്നത്തുകാവിനും പൂങ്കുന്നത്തിനുമിടയ്ക്ക് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 24 വരെ വിവിധ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുമെന്ന് റെയില്‍വേ അറിയിച്ചു. പാലരുവി എക്സ്പ്രസ് 24-ന് ഭാഗികമായി റദ്ദാക്കി. 16791- തിരുനെല്‍വേലി -പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് 24-ന് എറണാകുളത്തിനും പാലക്കാടിനുമിടയ്ക്ക് ഓടില്ല. 16792-ാം നമ്പറായി തിരിച്ചുപോവേണ്ട വണ്ടി എറണാകുളത്തുനിന്നാണ് യാത്ര പുറപ്പെടുക.

16306 കണ്ണൂര്‍ -എറണാകുളം ഇന്റര്‍ സിറ്റി എക്സ്പ്രസ് 18, 21, 22, 23, 24 തിയതികളില്‍ ഷൊര്‍ണൂര്‍വരെ. 56603 തൃശ്ശൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍ 18, 19, 22, 23, 24, 25 തീയതികളില്‍ തൃശ്ശൂരിനും ഷൊര്‍ണൂരിനുമിടയില്‍ റദ്ദാക്കി. കണ്ണൂര്‍ സൗത്ത് സ്റ്റേഷന്‍ യാര്‍ഡില്‍ ട്രാക്ക് പുതുക്കുന്നതിനാല്‍ 20, 27, 30 തിയതികളില്‍ 56323 കോയമ്പത്തൂര്‍ – മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ 30 മിനിറ്റ് വൈകും. 16606 നാഗര്‍കോവില്‍ -മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് 27-നും 30-നും ഒരുമണിക്കൂറോളം വൈകും.

ഷൊര്‍ണൂര്‍ യാര്‍ഡിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്ന വണ്ടികള്‍: 20-ന് രാവിലെ 5-ന് കണ്ണൂരില്‍നിന്ന് പുറപ്പെടേണ്ട 16308 കണ്ണൂര്‍ -ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകി 7-ന് പുറപ്പെടും. 20-ന് രാവിലെ 6.45-ന് പുറപ്പെടേണ്ട 16305 എറണാകുളം -കണ്ണൂര്‍ എക്സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി 8.15-ന് പുറപ്പെടും. 23-ന് രാവിലെ 6.40-ന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെടേണ്ട 22610 കോയമ്പത്തൂര്‍ -മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ കോയമ്പത്തൂരില്‍നിന്ന് 8.40-ന് പുറപ്പെടും.

23-ന് രാവിലെ 7.30-ന് പുറപ്പെടേണ്ട 56323 നമ്പര്‍ കോയമ്പത്തൂര്‍ -മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ അതേദിവസം രാവിലെ 9-ന് പുറപ്പെടും. ട്രെയിന്‍ നമ്പര്‍ 16606 നാഗര്‍കോവില്‍ -മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് 20-ന് ഒരുമണിക്കൂര്‍ വൈകിയേക്കും.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്