താമരശ്ശേരി ചുരത്തിൽ നിന്ന് മുന്നറിയിപ്പ്; ഇന്ന് ചുരം കയറുന്നവർ വെള്ളവും ഭക്ഷണവും ഇന്ധനവും കരുതണം

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ഇന്ന് പുലർച്ചെ ആറാം വളവില്‍ ലോറി തകരാറിലായി കുടുങ്ങിയതോടെയാണ് ഗതാഗത തടസം നേരിട്ടത്. ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്താണ് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയത്. ഇന്ന് ചുരം വഴി യാത്ര ചെയ്യുന്നവര്‍ ആവശ്യത്തിന് വെള്ളവും ലഘു ഭക്ഷണവും കരുതണമെന്നും വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനു ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തണമെന്നും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും അറിയിച്ചു.

ചുരത്തില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ വയനാട് ഭാഗത്തേക്ക് വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴക്ക് അടുത്ത് വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. രാവിലെ 5.45 ഓടെയാണ് കുരുക്ക് രൂക്ഷമായത്. ചെറിയ വാഹനങ്ങള്‍ക്ക് പോലും കഷ്ടിച്ചാണ് കടന്നു പോകാന്‍ കഴിയുന്നത്. വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മെക്കാനിക്കുകള്‍ എത്തിയിട്ടുണ്ടെങ്കിലും തകരാറായ ഭാഗം മാറ്റിവെച്ച് ലോറി നീക്കണമെങ്കില്‍ സമയമെടുക്കും.

നിലവില്‍ സ്വകാര്യ, സര്‍ക്കാര്‍ ബസുകളും നൂറുകണക്കിന് കാറുകളും ടിപ്പര്‍ ലോറികളുമെല്ലാം ചുരത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ലൈന്‍ ട്രാഫിക് കര്‍ശനമായി പാലിക്കണം. നിര തെറ്റിച്ചുള്ള ഡ്രൈവിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ ചുരത്തില്‍ വെച്ച് തന്നെ നടപടിയുണ്ടാകും. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഗതാഗത കുരുക്ക് നീക്കാന്‍ ശ്രമം തുടരുകയാണ്.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ