മുഖ്യമന്ത്രിക്ക് ആയിരം കോടിയിലേറെ വിദേശ നിക്ഷേപം, രേഖകൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന് കെെമാറിയെന്ന് ടി. പി നന്ദകുമാർ 

എസ്‍എൻസി ലാവ്‌ലിൻ കേസിലെ കൂടുതൽ രേഖകളുമായി ക്രൈം എഡിറ്റർ ടി പി നന്ദകുമാർ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. ഇത് മൂന്നാം തവണയാണ് തെളിവുകളുമായി നന്ദകുമാർ ഇ.ഡിയുടെ അടുത്ത് എത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, തോമസ് ഐസക് എന്നിവർക്കെതിരെയുള്ള 90 ശതമാനം പ്രധാനപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിനു കൈമാറിയതായി അദ്ദേഹം പറഞ്ഞു.  ആദ്യം ചോദ്യം ചെയ്യലിനും പിന്നീട് രേഖകൾ കൈമാറുന്നതിനുമായി രണ്ടു പ്രാവശ്യം ഹാജരായിരുന്നു. മുഖ്യന്ത്രി പിണറായി വിജയന് 1000 കോടിയിലേറെ വരുന്ന വിദേശ നിക്ഷേപമുണ്ടെന്നു തെളിയിക്കുന്ന രേഖകളും തോമസ് ഐസക്കിനെതിരെ ഉള്ളതുമായ രേഖകളാണ് കൈമാറിയത്.

ഇനിയും 10 ശതമാനം രേഖകൾ കൂടി കൈമാറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നോട്ടിസ് ലഭിച്ചത് അനുസരിച്ചായിരുന്നു ചൊവ്വാഴ്ച ഹാജരായത്. 2006ൽ ഡിആർഐക്ക് നന്ദകുമാർ നൽകിയ പരാതിയുടെ തുടർനടപടി എന്ന നിലയിലാണ് ഇ.ഡി രേഖകൾ പരിശോധിക്കുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍