മോദിസത്തോട് അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുര്‍ദിനം: നജീബ് കാന്തപുരം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം. തനിക്കും ഇന്ന് ദുര്‍ദിനമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ത്യ എന്നെങ്കിലും വര്‍ഗീയ ശക്തികളുടെ കൈകളില്‍ നിന്നും മോചിക്കപ്പെടും എന്ന് ആഗ്രഹിച്ചത് കൊണ്ടും പണവും വര്‍ഗീയതയും ജനാധിപത്യത്തെ കശക്കി എറിയുന്നത് കണ്ട് നില്‍ക്കാന്‍ കഴിയാത്തത് കൊണ്ട് തനിക്കും ഇന്ന് ദുര്‍ദിനമാണെന്ന് നജീബ് പറയുന്നു.

മോദിസത്തോട് അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുര്‍ദിനം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കുറിപ്പിന്റെ പൂര്‍ണരൂപം:

എനിക്കും ഇന്ന് ദുര്‍ദിനമാണ്. ഈ രാജ്യം എന്നെങ്കിലും വര്‍ഗ്ഗീയ ശക്തികളുടെ കൈകളില്‍ നിന്ന് മോചിപ്പിക്കപ്പെടും എന്ന് ആഗ്രഹിച്ചത് കൊണ്ട്. പണവും വര്‍ഗ്ഗീയതയും ജനാധിപത്യത്തെ കശക്കിയെറിയുന്നത് കണ്ട് നില്‍ക്കാന്‍ വയ്യാത്തത് കൊണ്ട്. അതു കൊണ്ട് തന്നെ എനിക്കും ഇന്ന്
ദുര്‍ദിനമാണ്. എനിക്ക് മാത്രമല്ല മോദിസത്തോട് അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുര്‍ദിനം തന്നെയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ