തുടരും...; കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി റോഷി അഗസ്റ്റിനും പ്രമേദ് നാരായണനും; മുന്നണി മാറ്റത്തിൽ ഭിന്നത?

കേരള കോൺഗ്രസ് (എം) മുന്നണി മാറ്റത്തിൽ ഭിന്നത. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി റോഷി അഗസ്റ്റിനും പ്രമേദ് നാരായണനും രംഗത്തെത്തിയതോടെയാണ് മുന്നണി മാറ്റത്തിൽ ഭിന്നത ഉടലെടുത്തുവെന്ന സൂചനകൾ പുറത്ത് വരുന്നത്. നേരത്തെ കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

മുഖ്യമന്ത്രിയും എം വി ഗോവിന്ദനും ബിനോയ് വിശ്വവുമടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തുടരും എന്ന ക്യാപ്ഷനിലാണ് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റുമായി പ്രമേദ് നാരായണന്‍ എംഎല്‍എയും രംഗത്തെത്തി. തുടരും എന്നകുറിപ്പോടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. മന്ത്രി റോഷി അഗസ്റ്റിന്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് എംഎല്‍എയുടെയും പോസ്റ്റ്.

അതേസമയം ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് സൂചന നേരത്തെ പുറത്ത് വന്നിരുന്നു. ജോസ് കെ മാണിയെ തിരികെയെത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടതായാണ് സൂചന. ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചതായാണ് സൂചന. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ മാണി ഉണ്ടാകില്ല. ഡോക്ടർ ജയരാജാകും ജാഥ നയിക്കുക എന്നാണ് കേരള കോൺഗ്രസ് എം കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്