സിപിഎം നിലപാടിനെ പിന്തുണച്ച് ടി എൻ പ്രതാപൻ; തൊടു ന്യായം പറഞ്ഞ് കേന്ദ്രം ഫണ്ട് നിഷേധിക്കുന്നതായി വിമർശനം

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് കേന്ദ്ര സർക്കാരിന്റെ അവഗണനയെന്ന് കോൺഗ്രസ് എംപി ടി എൻ പ്രതാപൻ. തൊടുന്യായം പറഞ്ഞാണ് കേരളത്തിന് പല പദ്ധതികളുടെയും ഫണ്ട് നിഷേധിക്കുന്നത്. മറ്റ് യുഡിഎഫ് എംപിമാര്‍ക്കും ഇതേ നിലപാടാണ് ഉള്ളതെന്നും പ്രതാപൻ വ്യക്തമാക്കി.

ഈ വിഷയം ഉന്നയിച്ച് ടി എൻ പ്രതാപൻ ലോക്സഭയിൽ അടിന്തരപ്രമേയത്തിന് നോട്ടീസ് നൽകി.സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രമാണ് കാരണം എന്നാണ് സിപിഎം വാദം. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സിപിഎം കോൺഗ്രസ് എംപി മാർ സിപിഎം വാദത്തെ പിന്തുണയ്ക്കുന്ന നിലപാടെടുക്കുന്നത്.

അതേ സമയം കേന്ദ്രത്തിന്‍റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ട്. അതിനാലാണ് ടി എൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രത്തിനാണെന്ന നിലപാടില്ലെന്നും കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ‌ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ