വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയില്‍

വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയില്‍ കണ്ടെത്തി. ജഡം ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. വാകേരി ഗാന്ധിനഗറില്‍ രണ്ട് ദിവസം മുമ്പാണ് കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. കാട് മൂടി കിടക്കുന്ന എസ്റ്റേറ്റിലാണ് കടുവയെ ഇന്നലെ കണ്ടത്.

ജനവാസ മേഖലയില്‍ എത്തിയാല്‍ മയക്കു വെടിവച്ച് പിടികൂടാന്‍ ചീഫ് ലെവല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിരുന്നു. വ്യാഴാഴ്ച്ചയാണ് പിന്‍ കാലിന് ഗുരുതരമായി പരുക്കേറ്റ കടുവയെ വാകേരി ഗാന്ധിനഗറിലെ ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയത്. പിടികൂടാന്‍ പലവഴിയും നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

കടുവയെ ഇന്നാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ അമ്പലവയലില്‍ രണ്ട് ആടുകളെ ആക്രമിച്ച് കൊന്നിരുന്നു. പുലര്‍ച്ചെ ജോലിക്കിറങ്ങിയ ടാക്‌സി ഡ്രൈവറാണ് കടുവയെ ആദ്യം കണ്ടത്. വാകേരി-പാപ്പിളശ്ശേരി റോഡില്‍ കണ്ട കടുവ അവശ നിലയിലായിരുന്നു.

തൊട്ടടുത്ത കാപ്പി തോട്ടത്തിലേക്ക് ഇറങ്ങിയ കടുവ മണിക്കൂറുകളോളം അവിടെ ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആര്‍ആര്‍ടി ഉള്‍പ്പെടെ വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. അതിനിടെ കടുവ വീണ്ടും തോട്ടത്തിന് ഉള്‍വശത്തേക്ക് കടന്നു. ഇന്നലെ രാവിലെ അമ്പലവയല്‍ മാങ്കൊമ്പിലായിരുന്നു കടുവ ആടുകളെ ആക്രമിച്ച് കൊന്നത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി