എടാ മോനെ, തൃശൂരില്‍ ഗുണ്ടാത്തലവന്റെ ആവേശം മോഡല്‍ പാര്‍ട്ടി; നടപടിയെടുക്കാനാവാതെ പൊലീസ്

സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ആരോപണം ഉന്നയിക്കുമ്പോള്‍ തൃശൂരില്‍ ജയില്‍ മോചിതനായ ഗുണ്ടാത്തലവന്റെ ആഘോഷം ചര്‍ച്ചയാകുന്നു. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് നടത്തിയ പാര്‍ട്ടിയാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നത്.

ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തിലെത്തിയ ആവേശം എന്ന ചിത്രത്തിലെ രംഗ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു അനൂപിന്റെയും സംഘത്തിന്റെയും ആഘോഷം. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷത്തിലാണ് അറുപതോളം ഗുണ്ടകള്‍ പങ്കെടുത്തത്.

സംഭവത്തിന് പിന്നാലെ ആഘോഷത്തിന്റെ വീഡിയോ റീലുകളാക്കി ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. രണ്ടാഴ്ച മുന്‍പ് നടന്ന ആഘോഷം സംഘടിപ്പിച്ചത് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള സ്വകാര്യ പാടശേഖരത്തിലായിരുന്നു. വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ആഘോഷം നടന്നത്.

ഗുണ്ടകളുടെ ആഘോഷത്തിന് കേസുമായി ബന്ധമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും സംഭവത്തില്‍ പൊലീസ് നടപടിയുണ്ടാകില്ലെന്നാണ് വിവരം.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”