തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അവഗണിക്കുന്നു; അതൃപ്തി അറിയിച്ച് ലത്തീന്‍ സഭ

തൃക്കാക്കക്കരയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ലത്തീന്‍ സഭയെ അവഗണിക്കുകയാണെന്ന് വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി. ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കത്തോലിക്കാ സഭ ചര്‍ച്ചകളില്‍ ഇടംപിടിച്ചതോടെയാണ് അതൃപ്തി അറിയിച്ച് ലത്തീന്‍ സഭ രംഗത്തെത്തിയിരിക്കുന്നത്.

ഒരു സഭയെ മാത്രം കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കത്തോലിക്കാ വോട്ടുകളില്‍ ഭൂരിപക്ഷമുള്ള ലത്തീന്‍ സഭയ്ക്ക് ചര്‍ച്ചകളില്‍ പോലും പ്രാതിനിധ്യം നല്‍കിയില്ലെന്നുമാണ് ആക്ഷേപം. വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം അറിയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അതിന് ശേഷമുള്ള ചര്‍ച്ചകളിലും മുന്നണികള്‍ ലത്തീന്‍ സഭയെ പൂര്‍ണമായി അവഗണിച്ചുവെന്നും യോഗം വിലയിരുത്തി.

അതേസമയം ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെ കുറിച്ച് തീരുമാനിക്കാന്‍ സഭ മറ്റന്നാള്‍ യോഗം വിളിച്ചു. മൂലമ്പിള്ളി പുനരധിവാസം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കാനാണ് തീരുമാനം. സമുദായ പ്രതിനിധികളുടെ യോഗത്തിനുശേഷം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചതോടെ പ്രചാരണം കൂടുതല്‍ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചിരുന്നു. എ. എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. വ്യാഴാഴ്ച നാമനിര്‍ദ്ദശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. മെയ് 31നാണ് വോട്ടെടുപ്പ് ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി