പൊള്ളലേറ്റ മൂന്ന് വയസുകാരന് ചികിത്സ നിഷേധിച്ചു; വയനാട്ടില്‍ പിതാവും നാട്ടുവൈദ്യനും അറസ്റ്റില്‍

വയനാട്ടില്‍ മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റില്‍. വയനാട് അഞ്ചുകുന്ന് വൈശമ്പത്ത് അല്‍ത്താഫിന്റെയും സഫീറയുടെയും മകന്‍ മുഹമ്മദ് അസാന്‍ ആണ് പൊള്ളലേറ്റതിനെ തുടര്‍ന്ന് ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. കഴിഞ്ഞ മാസം 20ന് ആയിരുന്നു അസാന്‍ മരണപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് മുഹമ്മദ് അസാന്റെ പിതാവ് അല്‍ത്താഫിനെയും ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ്ജിനെയുമാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. ബാലാവകാശ വകുപ്പിലെ നിയമങ്ങള്‍ മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ നിയമങ്ങള്‍ ചുമത്തിയാണ് പനമരം പൊലീസ് കേസെടുത്തിരിക്കുന്നത്.

ജൂണ്‍ 9ന് ആയിരുന്നു മുഹമ്മദ് അസാന് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിയ്ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് അസാനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അല്‍ത്താഫ് തയ്യാറായിരുന്നില്ല. അല്‍ത്താഫ് കുട്ടിയെ നാട്ടുവൈദ്യന്റെ പക്കല്‍ ചികിത്സയ്‌ക്കെത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയ്ക്ക് കുറവില്ലാത്തതിനാല്‍ ജൂണ്‍ 18ന് വീണ്ടും മാനന്തവാടി മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു.

ഇതിന് പിന്നാലെ ജൂണ്‍ 20ന് കുട്ടി മരണപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് കുട്ടിയുടെ പിതാവിനെതിരെയും ചികിത്സിച്ച വൈദ്യനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ