ജനകീയ പ്രതിരോധ ജാഥയില്‍ എല്ലാവരും പങ്കെടുക്കണം; പരിപാടിക്ക് പോയില്ലെങ്കില്‍ അടുത്ത പണിയുടെ കാര്യം അന്നേരം പറയാം; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി. സിപിഎം പഞ്ചായത്ത് മെമ്പറുടെ ഭീഷണി മുഴക്കിയിരിക്കുന്നത്. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സി. സുചിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശമയച്ചത്.

എല്ലാവരും ഒഴിഞ്ഞു പോകാതെ ജാഥയില്‍ പങ്കെടുക്കണമെന്നായിരുന്നു വാട്‌സാപ് സന്ദേശം. ജാഥയ്ക്ക് എത്താത്തവര്‍ക്കു പിന്നീടു ജോലി നല്‍കേണ്ടി വരുമോയെന്നതു ചിന്തിക്കേണ്ടി വരുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

”തളിപ്പറമ്പില്‍ രാവിലെ ജാഥ എത്തുമ്പോള്‍ എല്ലാ തൊഴിലുറപ്പു തൊഴിലാളികളും പങ്കെടുക്കണം. നമ്മുടെ വാര്‍ഡില്‍ പ്രത്യേക മസ്റ്റ് റോള്‍ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. പണിയുള്ള വാര്‍ഡുകളില്‍ എല്ലാം കൃത്യമായി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞുപോകാതെ മുഴുവന്‍ ആളുകളും ജാഥയില്‍ പങ്കെടുക്കണം, വരാന്‍ സാധിക്കാത്തവര്‍ എന്നെ വിളിക്കണം. അവരോട് അതിന്റെ ഉത്തരം ഞാന്‍ തന്നേക്കാം.

പരിപാടിക്കൊന്നും പോകാത്ത ആള്‍ക്കാര്‍ ആണെങ്കില്‍ അടുത്ത പണിയുടെ കാര്യം അന്നേരം നമ്മള്‍ ചിന്തിക്കാമെന്നും ഇവര്‍ വാട്‌സാപ്പില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു. എംവി ഗോവിന്ദന്റെ ജാഥയില്‍ ആളെ കൂട്ടാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ