'പിണറായിയുടെ ചോരയ്ക്ക് ദാഹിക്കുന്നവർ നിരാശപ്പെട്ട് മടങ്ങേണ്ടി വരും, സംഘപരിവാറിന്റെ വിരട്ടൽ കമ്യൂണിസ്റ്റ് പാർട്ടിയോട് വിലപ്പോകില്ല'; എ എ റഹിം

പിണറായി വിജയന്റെ വീട്ടിലെ ഇ ഡി നടപടിക്കെതിരെ പ്രതികരിച്ച് എ എ റഹിം എം പി. പിണറായിയുടെ ചോരയ്ക്ക് ദാഹിക്കുന്നവർ നിരാശപ്പെട്ട് മടങ്ങേണ്ടി വരുമെന്ന് എ എ റഹിം ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാറിന്റെ ഈ വിരട്ടൽ കമ്യൂണിസ്റ്റ് പാർട്ടിയോട് വിലപ്പോകില്ലെന്നും വി ഡി സതീശൻ ആർ എസ് എസ് ആചാര്യന്മാർക്ക് മുന്നിൽ കുമ്പിട്ടതുപോലെ ഈ പാർട്ടി കീഴടങ്ങില്ലെന്നും എ എ റഹിം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

പിണറായിയുടെ ചോരയ്ക്ക് ദാഹിക്കുന്നവർ നിരാശപ്പെട്ട് മടങ്ങേണ്ടി വരും.
സംഘപരിവാറിന്റെ ഈ വിരട്ടൽ
കമ്യൂണിസ്റ്റ് പാർട്ടിയോട് വിലപ്പോകില്ല.
വി ഡി സതീശൻ ആർ എസ് എസ് ആചാര്യന്മാർക്ക് മുന്നിൽ കുമ്പിട്ടതുപോലെ ഈ പാർട്ടി കീഴടങ്ങില്ല.

അതേസമയം മാസപ്പടിക്കേസിൽ പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ് നടക്കുകയാണ്. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. മുൻമന്ത്രിയായ മു​ഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോ​ഗസ്ഥരെത്തി. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്.

കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതിയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സേവനമൊന്നും നൽകാതെ സിഎംആർഎല്ലിന്റെ അക്കൗണ്ടിൽ നിന്ന് 1.72 കോടി രൂപ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടന്നാണ് ഇഡി കേസ് എടുത്തത്.

Latest Stories

മാസപ്പടി കേസ്; പിണറായി വിജയൻറെ കണ്ണൂരിലെ വീട്ടിലെയും മുഹമ്മദ് റിയസിന്റെ വീട്ടിലെയും ഇ ഡി പരിശോധന പൂർത്തിയായി; ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ കൂകിവിളിയും മുദ്രാവാക്യങ്ങളും വിളിച്ച് പ്രവർത്തകർ

'കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും എറിഞ്ഞ് പ്രവര്‍ത്തകര്‍'; പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം

'കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ, അതാള് വേറെയാണ്'; ഏതറ്റം വരെയും കൂടെയുണ്ടാകുമെന്ന് കെ ടി ജലീൽ

ഇഡി റെയ്ഡ്; പിണറായി വിജയൻ്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സിപിഎം നേതാക്കൾ, പ്രതിഷേധം ശക്തമാക്കും

'പിണറായിയുടെ വീട് പരിശോധിക്കാൻ ഇഡിക്ക് എന്താണ് അധികാരം?, പാർട്ടിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന രാഷ്ട്രീയ കോൺഗ്രസ് ഗൂഢാലോചന'; ഇ ഡി നടപടിയിൽ ഇ പി ജയരാജൻ

അടുപ്പിലെ തീയും ആഗോള യുദ്ധവും: ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ LPG പ്രതിസന്ധിയും വികസന മാതൃകയുടെ ക്രൂര സത്യങ്ങളും

'ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ, പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യം'; ഇഡി നടപടിക്കെതിരെ ജനങ്ങളെ നിരത്തി പ്രതിഷേധിക്കുമെന്ന് എം വി ഗോവിന്ദന്‍

വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിന്, അതിന് ഇഡിയുടെ റെയ്ഡുമായി ബന്ധമില്ല :രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആർ നടത്താം; തീവ്ര വോട്ടർപട്ടിക പരിഷ്കരണം ശരിവെച്ച് സുപ്രീംകോടതി

മടിയിൽ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും, അദ്ദേഹത്തെ വേട്ടയാടിയാൽ പ്രതിരോധിക്കും; വല്ല കോൺഗ്രസ്സുകാരൻ്റേയും വീട്ടിൽ റെയ്‌ഡ്‌ നടത്തിയാൽ ഇഡി പോരുന്നവഴി ബിജെപിക്ക് ഒരു നേതാവിനെ കിട്ടും: ബിനീഷ് കോടിയേരി