'വളർത്തി കൊണ്ടുവന്നവർ ഇപ്പോഴും എംഎൽഎ ആയി സംരക്ഷിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി ഒത്തുതീർപ്പെന്ന് മന്ത്രി എം ബി രാജേഷ്

ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ് നടപടിയെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി ഒത്തുതീർപ്പെന്ന് മന്ത്രി പറഞ്ഞു. വളർത്തി കൊണ്ടുവന്നവർ ഇപ്പോഴും രാഹുലിനെ എംഎൽഎ ആയി സംരക്ഷിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ പാലക്കാട്ടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും എം ബി രാജേഷ് ചോദിച്ചു. കോൺഗ്രസ് പാർട്ടിക്ക് പോലും വേണ്ടാത്ത ഒരാളെയാണ് പാലക്കാട് എംഎൽഎ സ്ഥാനത്തിൽ ഇരുത്തിയിരിക്കുന്നത്. രാഹുലിനെതിരെ പാർട്ടി നടപടി അല്ല ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചുവെന്നും എം ബി രാജേഷ് പറഞ്ഞു.

ആരോപണം നേരത്തെ തന്നെ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഇര പറഞ്ഞിരുന്നുവെന്നും എന്നാൽ ഒരു നടപടിയും എടുക്കാതെ രാഹുലിനെ എംഎൽഎയാക്കിയെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി. ചില വിഗ്രഹങ്ങൾ ഉടഞ്ഞുവെന്നാണ് അവർ പറഞ്ഞത്. ഉടഞ്ഞ വിഗ്രഹങ്ങളാണ് ഇപ്പോൾ രാഹുലിനെ സംരക്ഷിക്കുന്നത്. ആരാണോ വളർത്തി കൊണ്ടുവന്നത്, എംഎൽഎയാക്കിയത് അവർ തന്നെയാണിപ്പോൾ രാഹുലിനെ സേവ് ചെയ്യുന്നതും മന്ത്രി വിമർശിച്ചു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്‌തെങ്കിലും എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ രാജിയില്ലെന്നും സസ്പെൻഷനിൽ ഒതുക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നു. ഒടുവിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാർട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

Latest Stories

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിലെ അടിപിടി; ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു; റിപ്പോർട്ടുകൾ പുറത്ത്