റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചു കയറ്റിയാൽ ഇനി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
റെയിൽവേയുടെ പരാതിയിൽ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് ആർടിഒമാർക്ക് നിർദേശം നൽകി കഴിഞ്ഞു. റെയിൽവേ നൽകുന്ന പരാതിയിൽ പൊലീസ് കേസെടുക്കുമെന്നും അറിയിച്ചു.