തിരുത്താൻ ബാധ്യസ്ഥരായവർ തിരുത്തണം, ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ തിരുത്താൻ കഴിയില്ല; ശൈലജയെ ചാവേർ ആക്കിയതല്ല: പി. കെ. ശ്രീമതി

തിരുത്താൻ ബാധ്യസ്ഥരായവർ തിരുത്തണമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ പി. കെ. ശ്രീമതി. ഏതെങ്കിലും ഒരു വ്യക്തിയെ തകർക്കുക എന്നതല്ലെന്നും പാർട്ടി പ്രവർത്തകർ തിരുത്തുമ്പോൾ അംഗീകരിക്കുക എന്നതാണെന്നും അവർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. പിണറായി തിരുത്തണമെന്നാണോ ചോദ്യത്തിന് പിണറായി തിരുത്തണം എന്ന് പറയാൻ താൻ ആളല്ലെന്നായിരുന്നു മറുപടി. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ തിരുത്താൻ കഴിയില്ല. കമ്മിറ്റികളാണ് തിരുത്തൽ നിർദേശിക്കേണ്ടതെന്നും അവർ പറഞ്ഞു.

ശൈലജയെ ചാവേർ ആക്കിയതല്ലെന്നും ജില്ലാ കമ്മിറ്റിയിലെ സഖാക്കളുടെ വിമർശനം അടിസ്ഥാന രഹിതമാണെന്നും പി. കെ. ശ്രീമതി കൂട്ടിച്ചേർത്തു. സഖാക്കൾ കാര്യങ്ങൾ മനസിലാക്കണം. പേരാവൂരിൽ സക്കീർ ഹുസൈന്റെ പേരായിരുന്നു ആദ്യം വന്നത്. മണ്ഡലം പിടിച്ചെടുക്കുക ആയിരുന്നു ആത്യന്തികമായ ലക്ഷ്യം. പാർട്ടി ശൈലജയെ ഒതുക്കി എന്ന വിമർശനം ശരിയല്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവിയാണെന്നും തോൽവി പഠിക്കുമെന്നും തോൽക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ശ്രീമതി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്കുമേൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നുമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Latest Stories

ഗൺമാന്‍മാരുടെ 'രക്ഷാപ്രവർത്തനം' അന്വേഷിക്കാൻ 6 അംഗ സംഘം; കേരള പൊലീസ് ഉത്തരവിറക്കി, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥൻ

‘സി പി ജോണിനോ, ഷിബു ബേബി ജോണിനോ ഫിഷറീസ് വകുപ്പ് നൽകണം, ആവശ്യത്തിൽ ഉറച്ച് ലത്തീൻ സഭ'; മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു

ജനാധിപത്യത്തിൽ നിന്നും അകന്നുപോകുന്ന സംവാദം

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്, ഇതില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ല'; ബിനോയ് വിശ്വം

'സത്യത്തിൽ ഇത് പറയാൻ ചമ്മലാണ്, നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും ഉണ്ടാകില്ല'; ഇൻ​സ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷൻ തുടങ്ങി നടി മഞ്ജു പത്രോസ്

'ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും, തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും'; കെ മുരളീധരൻ

മുപ്പതിന്റെ നിറവില്‍ ചാവറ മാട്രിമോണി; കരുതലായി 'ചാവറ കെയര്‍' പദ്ധതിക്ക് തുടക്കം

മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നത്; ജനങ്ങളിൽ നിന്ന് അകലാനും സാധ്യതയുണ്ട് : ചാണ്ടി ഉമ്മൻ

'അവനും ഒരു ജീവിയല്ലേ... ഭൂമിയുടെ അവകാശിയല്ലേ, എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ'; അലിൻ ജോസ് പെരേര ഒറ്റക്ക് വഴിവെട്ടി വന്നവനെന്ന് ടിനി ടോം

'അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം'; മൃഗസ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി