'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമ മോഡൽ മോഷണം; പള്ളിയിൽ വച്ച് കൈക്കുഞ്ഞിന്‍റെ അരഞ്ഞാണം മോഷ്ടിച്ച് വിഴുങ്ങി, എക്സറേ പരിശോധന കുടുക്കി; 48കാരി പിടിയിൽ

പള്ളിയിൽ വച്ച് കൈക്കുഞ്ഞിന്‍റെ അരഞ്ഞാണം മോഷ്ടിച്ച് വിഴുങ്ങിയ 48കാരി പിടിയിൽ. മലപ്പുറം നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗം (48) ആണ് പിടിയിലായത്. തിരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. അതേസമയം തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. തിരൂർ പാൻബസാറിലെ പള്ളിയിൽ നിസ്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് ഇത് വിഴുങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് വിവരമറിഞ്ഞെത്തിയ തിരൂർ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാൽ പൊലീസ് ചോദ്യംചെയ്യലിൽ താൻ മോഷിടിച്ചിട്ടില്ലെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. പരിശോധനയിൽ ഇവർ സ്വർണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ് യുവതിയുടെ എക്സ്‌റേ എടുത്തു പരിശോധിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ ശരീരത്തിൽ സ്വർണത്തിന്റെ സാന്നിധ്യം ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ