ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഈ വര്‍ഷത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കുമെന്ന (92%) ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) ആദ്യഘട്ട പ്രവചനം കേരളത്തെ ആശങ്കയിലാക്കുന്നുണ്ട്. കേരളത്തില്‍ ഇത്തവണ തെക്ക്പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പസിഫിക് സമുദ്രതാപനിലയുമായി ബന്ധപ്പെട്ട എല്‍ നിനോ പ്രതിഭാസം ഓഗസ്റ്റ് മാസത്തോടെ സാന്നിധ്യമറിയിച്ചേക്കാമെന്ന് ഐഎംഡി മേധാവി ഡോ.എം.മഹാപത്ര പറഞ്ഞതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതു മഴയുടെ ശക്തിയും തോതും കുറയ്ക്കും.

എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും സമുദ്രതാപനില മാറി മറിയുന്നതു മൂലമുണ്ടാകുന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ എന്ന സമുദ്ര താപന ദ്വന്ദ പ്രതിഭാസം നീരാവി പകര്‍ന്ന് ഇന്ത്യന്‍ മണ്‍സൂണിന്റെ രക്ഷയ്ക്ക് എത്തുമെന്ന നേരിയ പ്രതീക്ഷ ഐഎംഡിയ്ക്ക് ഉണ്ട്. മാസത്തില്‍ ഒരിക്കല്‍ എത്തുന്ന ആഗോള മഴപ്പാത്തി അനകൂലമായാലും മഴ കോരിച്ചൊരിയും. ഇത് കേരളത്തിനു മുകളിലൂടെ മണ്‍സൂണ്‍ കാലത്ത് കടന്നുപോകുമെന്നു തന്നെയാണ് പ്രതീക്ഷ. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം വെതര്‍ ഫോര്‍ക്കാസ്റ്റിന്റെ നിലവില്‍ ലഭ്യമായ പ്രവചന മാതൃക പ്രകാരവും സംസ്ഥാനത്തെ പല തീരദേശ ജില്ലകളിലും പതിവുപോലെ ശക്തമായ കാലവര്‍ഷം പെയ്തിറങ്ങും. എന്നാല്‍ മുംബൈയില്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ മഴയുടെ അളവ് കുറയാനും വിതരണക്രമം താളം തെറ്റാനും സാധ്യതയുണ്ട്.

2015 നു ശേഷം ഇതാദ്യമായാണ് കാലാവസ്ഥാ വിഭാഗം മണ്‍സൂണ്‍ തോത് കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്. 1960നു ശേഷം 16 തവണ എല്‍ നിനോ പ്രത്യക്ഷമായതില്‍ 9 തവണ രാജ്യം കടുത്ത വരള്‍ച്ച നേരിട്ടു. 2002, 2009, 2015 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത് ഏറ്റവും രൂക്ഷം. യുദ്ധ സാഹചര്യം മൂലം രാസവളങ്ങളുടെ വരവു കുറഞ്ഞതിന് ഒപ്പം മഴ കുറഞ്ഞ് വരള്‍ച്ചാ സാഹചര്യം സംജാതമാകുകയും ചെയ്യുന്നത് രാജ്യത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാണെന്ന് വിദഗ്ധര്‍ പറയുന്നു.

പശ്ചിമഘട്ടത്തോടു ചേര്‍ന്നു കിടക്കുന്ന കേരളത്തിലും കര്‍ണാടകത്തിലും കാലവര്‍ഷത്തിന്റെ ആദ്യഘട്ടം മോശമാകില്ല. കേരളത്തിലെ തീരദേശ ജില്ലകളിലും മഴയുടെ അളവ് കുറയുകയില്ലെന്നു സ്‌കൈമെറ്റ് എംഡി ജതിന്‍ സിങ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ