ഇക്കുറി കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് മോദി; ബിജെപിയുടെ 400 സീറ്റ് ലക്ഷ്യത്തില്‍ കേരളവും ഭാഗമാകും, ഇവിടേയും കുടുംബാധിപത്യമെന്നും നരേന്ദ്ര മോദി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്ക സീറ്റുകള്‍ നേടുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ മിഷന്‍ 400 എന്ന ലക്ഷ്യത്തില്‍ കേരളവും ഭാഗമാകുമെന്നാണ് പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത് പറഞ്ഞത്. കേരളത്തിലേക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി അടിക്കടിയെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇക്കുറിയെത്തിയത്. മലയാളികള്‍ ഇത്തവണ വലിയ ആവേശത്തിലാണെന്നും ഇത് ബിജെപിയ്ക്ക് ഗുണകരമാകുമെന്നുമാണ് മോദി പറഞ്ഞതിന്റെ ചുരുക്കം.

2019ല്‍ വോട്ടിങ് ശതമാനം രണ്ടക്കം കടന്നുവെന്ന് പറഞ്ഞുകൊണ്ടാണ് 2024 സീറ്റുകള്‍ രണ്ടക്കം കടക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞത്. കേരളത്തിലും കുടുംബാധിപത്യമാണെന്ന് പറഞ്ഞു കൊണ്ട് ഇടതു സര്‍ക്കാരിനേയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിനേയും കടന്നാക്രമിക്കാനും പ്രധാനമന്ത്രി മറന്നില്ല. കോണ്‍ഗ്രസും സിപിഎമ്മും കുടുംബാധിപത്യത്തിനായി ശ്രമിക്കുന്നുവെന്നും പറഞ്ഞ മോദി കേരളത്തിലെ സര്‍ക്കാരും ഒരു കുടുംബത്തിനായി പ്രവര്‍ത്തിക്കുന്നെന്നും പറഞ്ഞു. കോണ്‍ഗ്രസ് ഇവിടെ സര്‍ക്കാരിനെതിരെ അഴിമതി ഉന്നയിക്കുന്നു. പക്ഷേ ഡല്‍ഹിയിലെത്തിയാല്‍ ഇരുവരും ഒന്നാണെന്നും മോദി പറഞ്ഞു.

കേരളത്തിലെ എന്റെ സഹോദരീസഹോദരന്മാരെ എന്നു മലയാളത്തില്‍ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. തിരുവനന്തപുരത്ത് വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഏറ്റവും സ്‌നേഹമുള്ള ആളുകളുള്ള നഗരമാണിതെന്നും മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും എന്നെ സ്‌നേഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ മോദി ആ സ്‌നേഹം തിരിച്ചുനല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തിനോട് വിവേചനമില്ലെന്ന പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനോട് ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ലെന്നും ആവര്‍ത്തിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കേരളത്തിനും നല്‍കിയെന്ന അവകാശവാദവും പ്രധാനമന്ത്രി ഉന്നയിച്ചു. കേരളത്തിലെ യുവതയ്ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് പറയാനും നരേന്ദ്ര മോദി മടിച്ചില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ