അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

അഞ്ച് വര്‍ഷത്തിനുശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി മുഴുവന്‍ ശമ്പളം. ഏപ്രില്‍ 1ന് ഒറ്റത്തവണയായാണ് മാര്‍ച്ച് മാസത്തിലെ ശമ്പളം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിച്ചത്. ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടി വിതരണം ചെയ്‌തെന്ന് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.

ഓവര്‍ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സര്‍ക്കാര്‍ സഹായം കിട്ടുന്നതോടെ ഇതില്‍ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 2020 ഡിസംബറിലാണ് കെഎസ്ആര്‍ടിസിയില്‍ ഇതിന് മുമ്പ് ഒന്നാം തീയതി മുഴുവന്‍ ശമ്പളം കൊടുത്തത്. നേരത്തെ ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ കൃത്യമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

മന്ത്രിയുടെ പ്രഖ്യാപനം ഒരു മാസം പിന്നിടുമ്പോഴാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ലഭിച്ചിരിക്കുന്നത്. ശമ്പളം മുടങ്ങുന്നതും ഗഡുക്കളായി നല്‍കുന്നതും ഇനി പഴങ്കഥയാവുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രസ്താവന. 10.8% പലിശയില്‍ എസ്ബിഐയില്‍ നിന്ന് എല്ലാ മാസവും 100 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റ് ഒരുക്കിയാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്. സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന 50 കോടിയുടെ പ്രതിമാസ സഹായം തുടര്‍ന്നും നല്‍കും.

ഇത് ഓവര്‍ഡ്രാഫ്റ്റിലേക്ക് അടക്കും. ചെലവ് ചുരുക്കിയും വരുമാനം കൂട്ടിയും ബാക്കി തുക, എല്ലാ മാസവും 20നുള്ളില്‍ അടച്ചുതീര്‍ക്കാനാണ് പദ്ധതി. മുമ്പും ഓവര്‍ഡ്രാഫ്റ്റ് പരീക്ഷണം കെഎസ്ആര്‍ടിസി നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല.

Latest Stories

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ

മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കോടികൾ വാങ്ങുന്നതിൽ നായികമാരും മുന്നിൽ തന്നെ ! ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടിമാരും പ്രതിഫലവും