'ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിൽ അവർ ഇനി ഒന്നിച്ചുറങ്ങും'; തിരിച്ചറിയാത്ത 22 ശരീരഭാഗങ്ങൾ കൂടി സംസ്‌കരിച്ചു, സർവമത പ്രാർത്ഥനയോടെ സംസ്കാരം

വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 20 ശരീരഭാഗങ്ങൾ കൂടി സംസ്കരിച്ചു. പുത്തുമല ഹാരിസണ്‍ മലയാളത്തിന്റെ സ്ഥലത്ത് സര്‍വ്വമത പ്രാര്‍ത്ഥനയോടെയായിരുന്നു അന്ത്യവിശ്രമം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 16 മൃതദേഹങ്ങൾ ഇന്നലെ ഇവിടെ സംസ്കരിച്ചിരുന്നു.

മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരം. സർക്കാർ അന്തിമോപചാരം അർപ്പിച്ചു. സംസ്‌കാരം നടന്ന സ്ഥലത്ത് ഇന്നും ഉറ്റവരെ തേടി നിരവധി പേര്‍ എത്തിയിരുന്നു. പുത്തുമലയിലെ സംസ്‌കാരത്തിന് പഞ്ചായത്ത് അധികൃതര്‍ നേതൃത്വം നല്‍കി. സംസ്‌കാരത്തിന് മുന്നോടിയായി ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ പത്ത് മിനുട്ട് വീതം പ്രാര്‍ത്ഥന നടത്തി.

ശരീര ഭാഗങ്ങളായി ലഭിച്ച തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലുള്ള മൃതദേഹങ്ങളാണ് സംസ്‌കരിച്ചതില്‍ ഏറെയും. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഹാരിസണ്‍ മലയാളത്തില്‍ കുഴിമാടങ്ങള്‍ തയ്യാറാക്കിയത്. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനല്‍കിയ 64 സെന്റ് ഭൂമിയിലാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട് തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാരിസണ്‍ മലയാളം സ്ഥലം വിട്ടുനല്‍കിയകത്.

64 സെന്റ് ഭൂമിയില്‍ 200 കുഴിമാടങ്ങളാണ് തയ്യാറാക്കുന്നത്. നേരത്തെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ നമ്പറുകളായാണ് സംസ്‌കരിക്കുന്നത്. കോണ്‍ക്രീറ്റ് തൂണുകളില്‍ നമ്പര്‍ പതിച്ച് കുഴിമാടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡിഎന്‍എ ഫലം ലഭിച്ചശേഷം മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധ്യതയുള്ളതിനാലാണ് കുഴിമാടങ്ങളില്‍ നമ്പര്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായാണ് 16 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. നേരത്തെ പുത്തുമലയില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ