'ഫസലിനെ കൊന്നതിന് ശേഷമുള്ള തൂവാല എന്തിന് അമ്പലത്തിന് മുന്നിലിട്ടു എന്നതിന് ഉത്തരമില്ല, വടകരയുടെ മണ്ണില്‍ വിഷം കലക്കാന്‍ ശ്രമം നടന്നു'; കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഷാഫി പറമ്പില്‍

വിവാദമായ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പില്‍. ഇത് ഡിവൈഎഫ്‌ഐയുടേയോ സിപിഐഎമ്മിലെയോ താഴെത്തട്ടിലെ ആരുടെയെങ്കിലും തലയില്‍ വിരിഞ്ഞ ബുദ്ധിയല്ലെന്നും പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ അറിവോടെ വടകരയുടെ മണ്ണില്‍ വിഷം കലക്കാന്‍ ശ്രമം നടന്നെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതികരണം.

കേരളത്തിലെ പൊലീസ് വിചാരിച്ചാല്‍ രണ്ടാഴ്ച കൊണ്ട് തീര്‍ക്കാവുന്ന കേസ് രണ്ടുകൊല്ലം നീട്ടിക്കൊണ്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. എന്തുകൊണ്ടെന്നാല്‍ ഇതിന് പിന്നില്‍ തങ്ങളുടെ നേതാക്കളെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് അറിയാമായിരുന്നുവെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ നാടിന്റെ ഐക്യത്തെ തകര്‍ക്കാനാണ് സിപിഐഎമ്മിലെ ചിലര്‍ ശ്രമിച്ചതെന്നാണ് ഷാഫി പറമ്പിലിന്റെ ആരോപണം.

വ്യക്തിപരമായി എന്നെ തകര്‍ക്കാനല്ല ഈ നാടിന്റെ ഐക്യത്തെ തകര്‍ക്കാനാണ് ശ്രമമുണ്ടായത്. ഇതിന് മുമ്പും ശേഷവും ഇത്തരം നീക്കങ്ങള്‍ നടന്നിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മാഷാ അള്ളാ സ്റ്റിക്കര്‍ ആരും മറന്നിട്ടില്ല. ഫസലിനെ കൊന്നതിന് ശേഷമുള്ള തൂവാല എന്തിന് അമ്പലത്തിന് മുന്നിലിട്ടു എന്നതിന് ഇപ്പോഴും നമ്മുക്ക് മുന്നില്‍ ഉത്തരമില്ല. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്നത്തെ സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പെടെ പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പിന്റെ മുഖ്യ അജണ്ടയാക്കി. എന്നാല്‍ അതിനൊന്നും വടകരയിലെ ജനങ്ങള്‍ നിന്നുകൊടുത്തില്ല എന്നതാണ് അവരുടെ പ്രബുദ്ധതയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം