സർക്കാരിനെതിരെ ജന വികാരമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിന് അടിവരയിടുന്ന അനുഭവമാണ് ഗൃഹ സന്ദർശനത്തിൽ ലഭിച്ചതെന്ന് പറഞ്ഞ എം വി ഗോവിന്ദൻ എൽഡിഎഫിനെതിരെ യുഡിഎഫ് കള്ളകഥ പ്രചരിപ്പിരിക്കാൻ ശ്രമിക്കുന്നുവെന്നും ഇതിന് മാധ്യമ പിന്തുണയുമുണ്ടെന്നും കുറ്റപ്പെടുത്തി.
കേരളത്തിൻ്റെ മതേതരത്വത്തിന് ഭീഷണി ഉയർത്തുന്ന പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. ശബരിമല സ്വർണ്ണ കേസിൽ കളളക്കഥ പൊളിഞ്ഞു. എസ്‌ഐആർ പിണറായി സർക്കാർ പദ്ധതി എന്ന പച്ചക്കളളം വരെ പ്രചരിപ്പിച്ചിരുന്നു. യുഡിഎഫ് പ്രചരണത്തിന് എതിരെ നല്ല ജാഗ്രത പുലർത്തണം എന്ന് ഗൃഹ സന്ദർശനത്തിൽ ബോധ്യമായി.
ജനങ്ങളോട് കൂടുതൽ അടുത്ത് ഇടപെടേണ്ട ആവശ്യകത ബോധ്യപ്പെട്ടു. UDFന്റെ വർഗീയ പ്രചരണത്തിനെതിനെ ജാഗ്രത വേണമെന്ന് ജനങ്ങൾ തന്നെ പറഞ്ഞു. അല്ലെങ്കിൽ തെറ്റായ പ്രചരണത്തിൽ വീണു പോകും. തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിയമ സഭ തെരഞ്ഞെപ്പിൽ എല്ഡിഎഫിനൊപ്പം നിൽക്കുമെന്ന് ജനങ്ങൾ ഉറപ്പ് നൽകി. ജനങ്ങൾ നൽകിയ നിർദേശങ്ങൾ അടുത്ത പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ പറ്റിയ തെറ്റ് തിരുത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.