'മരിക്കുകയല്ലാതെ മറ്റു വഴിയില്ല'; സ്ത്രീധന പീഡനത്തിന്റെ പേരിൽ നാഗർകോവിലിൽ മലയാളി അധ്യാപിക ജീവനൊടുക്കി

സ്ത്രീധന പീഡനത്തിൻ്റെ പേരിൽ മലയാളിയായ കോളജ് അധ്യാപിക ആത്മഹത്യാ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെ (25) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നാഗർകോവിലിലെ ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ വച്ചാണ് ശ്രുതി ജീവനൊടുക്കിയത്. അതേസമയം ശ്രുതിയുടെ ശബ്‌ദസന്ദേശം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്രുതിയെ കണ്ടെത്തിയത്. 6 മാസം മുൻപായിരുന്നു തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം നടന്നത്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ ഭർതൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞായിരുന്നു വഴക്ക്.

മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഭർതൃമാതാവ് നിർബന്ധിച്ചെന്നും ശബ്‌ദസന്ദേശത്തിൽ ശ്രുതി പറയുന്നുണ്ട്. അതേസമയം ശ്രുതിയുടെ കുടുംബം കോയമ്പത്തൂരിൽ സ്‌ഥിരതാമസമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ