'നിലപാടിൽ തെറ്റില്ല'; ഫ്രാൻസിസ് ജോർജിന് പിന്തുണ അറിയിച്ച് മാണി ഗ്രൂപ്പ് നഗരസഭാംഗം

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പിന്തുണ അറിയിച്ച് മാണി ഗ്രൂപ്പുകാരനായ നഗരസഭാംഗം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് അംഗം ജിൽസ് പെരിയപ്പുറമാണ് പിന്തുണ പ്രഖ്യാപിച്ചത്. പിറവം നഗരസഭയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും പാർട്ടിയുടെ പാർലമെൻ്ററി പാർട്ടി നേതാവുമാണ് ജിൽസ് പെരിയപ്പുറം. അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിൽ പിറവം സീറ്റിനു വേണ്ടി ശ്രമിച്ച് പരാജയപ്പെട്ട ജിൽസ് ഔദ്യോഗികമായി മാണി ഗ്രൂപ്പിൽ അംഗമാണെങ്കിലും നിലവിൽ മാണി വിഭാഗവുമായി അകൽച്ചയിലാണ്.

ബുധനാഴ്ച നഗരസഭാ പ്രദേശത്ത് പര്യടനം നടത്തിയ ഫ്രാൻസിസ് ജോർജിനെ ജിൽസ് പെരിയപ്പുറം ഷാളണിയിച്ച് സ്വീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് മാണി ഗ്രൂപ്പെന്നും പ്രചാരണ വിഭാഗം കൺവീനറാണ് ജോസ് കെ. മാണിയെന്നും അതിനാൽ തന്റെ നിലപാടിൽ തെറ്റില്ലെന്നും ജിൽസ് പറഞ്ഞു. കെ.എം മാണിയുടെ മരണത്തോടെ പാർട്ടി ചിഹ്നം രണ്ടില എൻഡോസൾഫാൻ അടിച്ചപോലെയാണെന്നും ജിൽസ് കുറ്റപ്പെടുത്തി.

അതേസമയം കഴിഞ്ഞ ദിവസം ഫ്രാൻസിസ് ജോർജിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചിരുന്നു. ഓട്ടോറിക്ഷ ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് പിളർന്നതോടെയാണ് ചിഹ്നത്തിന്റെ പ്രശ്നം ഉണ്ടായത്. കേരള കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ മത്സരിക്കുക എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനാണ്. കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാൽ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ. മാണിക്കൊപ്പം ചാഴിക്കാടനും ഇടതുമുന്നണിയുടെ ഭാഗമാവുകയായിരുന്നു.

Latest Stories

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ, സ്ഥിതി നിരീക്ഷിച്ച് കേന്ദ്രം

ചര്‍ച്ചയായത് തടിയും രൂപമാറ്റവും! വിമര്‍ശകരുടെ വായ തനിയെ അടഞ്ഞു; മറ്റൊരു മലയാളി നടിയും ഇതുവരെ നേടാത്തത്, പുരസ്‌കാര നേട്ടത്തില്‍ നിവേദ