കേരളത്തില്‍ മാന്യമായി ജീവിക്കാന്‍ സൗകര്യങ്ങളില്ല; ചെറുപ്പക്കാര്‍ക്കു പ്രത്യാശ കൊടുക്കാന്‍ പറ്റുന്നില്ല; മിടുക്കരായ മലയാളികള്‍ നാടുവിടുന്നു; ആഞ്ഞടിച്ച് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്

ചെറുപ്പക്കാര്‍ക്കു പ്രത്യാശ കൊടുക്കാന്‍ പറ്റുന്ന നാടാണു കേരളമെന്നു പറയാന്‍ പറ്റില്ലെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. മിടുക്കരായ മലയാളികള്‍ മറുദേശങ്ങളില്‍ പോയി പരദേശിയായി മാറുകയാണ്. അല്‍പം സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി വിദേശിയുടെ മുന്‍പില്‍ കൈനീട്ടി നില്‍ക്കുന്നു. അന്തസ്സായി കൃഷി ചെയ്തു ജീവിക്കാന്‍ വക ലഭിക്കുമെങ്കില്‍, മാന്യമായ തൊഴില്‍ അവസരമുണ്ടെങ്കില്‍ അവരാരെങ്കിലും സ്വന്തം വീടുവിട്ട് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

മലയോര കര്‍ഷകരെ അവിടെനിന്ന് ആട്ടിപ്പായിക്കാന്‍ ശ്രമം നടക്കുന്നു. മലയോര കര്‍ഷകന്റെ ജീവിതം കേരളത്തിനു വലിയ സംഭാവന നല്‍കിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ ജീവിക്കാനാഗ്രഹിക്കുന്ന ജനം എന്തുകൊണ്ടാണ് അന്യനാടുകളില്‍ പോകുന്നത്? മാന്യമായി ജീവിക്കാന്‍ ഇവിടെ സൗകര്യമില്ലാത്തതു കൊണ്ടാണു പോകുന്നത്. ഈ സാഹചര്യത്തിലാണു മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ടത്.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ മരിക്കുമ്പോള്‍, നിഷ്‌ക്രിയമായും നിര്‍വികാരമായും നോക്കിനില്‍ക്കുകയാണു ഭരണകൂടം. കേന്ദ്രം പറയുന്നു, കേരളത്തിന്റെ പ്രശ്‌നമാണെന്ന്. കേരളമാകട്ടെ കേന്ദ്രത്തിന്റെ പ്രശ്‌നമാണെന്നും പറയുന്നു. നഷ്ടപ്പെടുന്നതു നമുക്കാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ 4 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഒരു മാസത്തിനിടെ 11 പേര്‍ കൊല്ലപ്പെട്ടു. ജനത്തിന്റെ ജീവനു വിലയില്ലാതെ ഭരണകൂടങ്ങള്‍ പെരുമാറുമ്പോള്‍ നമുക്കെങ്ങനെ നിരത്തില്‍ ഇറങ്ങാതിരിക്കാനാകുമെന്ന് അദേഹം ചോദിച്ചു.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍