പ്രാപ്തരായ ആണുങ്ങള്‍ ഉണ്ടല്ലോ, അവരെ നിര്‍ത്തിയാല്‍ മതി; ജനറല്‍ സീറ്റില്‍ മുസ്‌ലിം ലീഗിലെ സ്ത്രീകളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി സമസ്ത

ജനറല്‍ സീറ്റില്‍ മുസ്‌ലിം ലീഗിലെ സ്ത്രീകളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി സമസ്ത. സംവരണ സീറ്റില്‍ മത്സരിപ്പിക്കുന്നതിനാണ് സമസ്ത അനുവാദം നല്‍കിയത്, ജനറല്‍ സീറ്റില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്ന് മുശാവറ അംഗം ഉമര്‍ഫൈസി മുക്കം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. സമസ്തയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് ലീഗിന് നല്ലതെന്നും പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് പരിഗണന ലഭിച്ചെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ഭരണത്തെ കുറിച്ച് പരാതികളില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

‘കൂടുതല്‍ സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കിയ കാലഘട്ടത്തില്‍ അതിനെ കുറിച്ചുള്ള അഭിപ്രായം ലീഗിന്റെ അന്നത്തെ നേതാക്കള്‍ സമസ്തയോട് ചോദിച്ചിരുന്നു. സംവരണ സീറ്റില്‍ നിര്‍ബന്ധമായും സ്ത്രീകളെ നിര്‍ത്തണമെന്ന അവസ്ഥ വന്നത് കൊണ്ട് സ്ത്രീകളെ നിര്‍ത്താമെന്നും ജനറല്‍ സീറ്റുകളില്‍ അത് അനുവദിക്കേണ്ടതില്ലെന്ന മറുപടിയാണ് കൊടുത്തിട്ടുള്ളത്. ആ അടിസ്ഥാനത്തില്‍ തന്നെയാണ് മുസ്‌ലിം ലീഗ് തുടര്‍ന്ന് പോകുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം കാണുന്നുണ്ട്. അത് സമസ്തയുടെ ഫത്‌വയുമായി ചേരുന്നതല്ലെന്നാണ് ജനം മനസിലാക്കേണ്ടതാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. പ്രാപ്തരായ ആണുങ്ങള്‍ കുറേ ഉണ്ടല്ലോയെന്നും അവരെ തന്നെ നിര്‍ത്തിയാല്‍ മതിയെന്നുള്ള നിലക്കാണ് സമസ്ത അനുവാദം നല്‍കിയതെന്നും ഉമര്‍ഫൈസി മുക്കം പറഞ്ഞു.

സമസ്തയുടെ കൂടെ നില്‍ക്കുന്നതാണ് നല്ലതെന്നും ഉമര്‍ ഫൈസി മുക്കം ലീഗിന് മുന്നറിയിപ്പ് നല്‍കി. ഇവിടുത്തെ ഭൂരിഭാഗം മുസ്‌ലിങ്ങളും സമസ്തയുടെ ആളുകളാണ്. അവരുടെ ആദര്‍ശത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് ഒരു മുസ്‌ലിം സംഘടനയ്ക്ക് യോജിച്ചതല്ലെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും