പൂജ നടത്തി മോഷണം; പത്തനാപുരം സ്വകാര്യ ബാങ്കില്‍ വന്‍ കവര്‍ച്ച, തറയില്‍ മുടി വിതറി മോഷ്ടാക്കള്‍

കൊല്ലം പത്തനാപുരത്ത് സ്വകാര്യ ബാങ്കില്‍ വന്‍ കവര്‍ച്ച. തൊണ്ണൂറ് പവനോളം സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. പത്തനാപുരം ജനതാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘പത്തനാപുരം ബാങ്കേഴ്സ്’ എന്ന സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിന്റെ വാതിലും അലമാരകളും ലോക്കറുകളും കുത്തിതുറന്നാണ് മോഷണം.

വിചിത്രമായ രീതിയിലാണ് മോഷണം നടന്നത്. ബാങ്കില്‍ പൂജ നടത്തിയ ശേഷമാണ് മോഷണം. ഓഫിസ് മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം വെച്ചിരുന്നു. നാരങ്ങയില്‍ കുത്തിയ ശൂലത്തില്‍ മഞ്ഞച്ചരട്, മദ്യവും മുറുക്കാന്‍ എന്നിവയും ഉണ്ടായിരുന്നു. പൂജ നടത്തിയതിന്റെ ലക്ഷണമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. മുറി നിറയെ മുടി വിതറിയിട്ടുണ്ടായിരുന്നു.

ഡോഗ് സ്‌ക്വാഡ് മണം പിടിക്കാതിരിക്കാനാകാം മുടി വിതറിയതെന്നാണ് പൊലീസ് നിഗമനം. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥാലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

Latest Stories

IPL 2024: 'ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല'; ഇന്ത്യന്‍ ഇതിഹാസ താരത്തിന് നന്ദി പറഞ്ഞ് അഭിഷേക്

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ