പൂരപ്രേമികളുടെ ആവശ്യം തള്ളി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റും; തെക്കേനട തള്ളിത്തുറക്കില്ല

തൃശൂര്‍ പൂരത്തിന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാന്‍ വീണ്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തൃശൂര്‍ പൂരത്തിനായിരിക്കും ദേവിയുടെ തിടമ്പ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഏറ്റുക. തൃശൂര്‍ പൂര വിളംബരത്തിന് എറണാകുളം ശിവകുമാറായിരിക്കും തെക്കേനട തള്ളിത്തുറക്കുക. നേരത്തെ പൂരവിളംബരത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നെയ്തലക്കാവ് ദേവസ്വം ഇടപെട്ടാണ് പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കിയിരിക്കുന്നത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് എറണാകുളം ശിവകുമാര്‍ തെക്കേനട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുക. ഇക്കൊല്ലം വീണ്ടും പൂരത്തിനിറങ്ങിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തിടമ്പ് നല്‍കാന്‍ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. അത് തള്ളിയാണ് എറണാകുളം ശിവകുമാറിന് തിടമ്പ് നല്‍കിയിരിക്കുന്നത്.

Latest Stories

'സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല, അതിനുള്ള സൗകര്യങ്ങൾ ഒരുക്കും'; ആരോഗ്യമന്ത്രി കെ മുരളീധരൻ

കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

'ഈ ഒരു ഫ്രെയിമിന് പറയാൻ 5 വർഷത്തെ കഷ്ടപ്പാടിന്റെ കഥയുണ്ട്, ഉള്ളിൽ ഉരുകി പുറമെ ചിരിച്ച ദിനരാത്രങ്ങളുടെ പിൻബലം ഉണ്ട്'; അമീർ ഷാ

കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസ്; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ വാഹന മോഡിഫിക്കേഷൻ പ്രഖ്യാപനം; റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: ഗൺമാൻമാരെ ചോദ്യംചെയ്യുന്നത് തടഞ്ഞു, കേസ് ഡയറി തിരുത്തിച്ചു; അജിത് കുമാർ പ്രതിയായേക്കും

ഗ്രൂപ്പ് ഘട്ടത്തിന് അവസാനം, ഇനി പ്ലേഓഫ് പോരാട്ടം; മത്സരക്രമം ഇങ്ങനെ

ഇന്ധന വില വീണ്ടും കൂടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധന

'കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി'; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി