തിയേറ്ററുകള്‍ തുറക്കാനാകില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊതുജനാരോഗ്യം കണക്കില്‍ എടുത്താണ് തിയേറ്ററുകള്‍ക്ക് നിയന്ത്രണം ആര്‍പ്പെടുത്തിയിരിക്കുന്നത്. അടച്ചിട്ടിരിക്കുന്ന എസി മുറികളില്‍ രണ്ട് മണിക്കൂറിലധികം നേരം ചിലവഴിക്കുന്നത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഞായറാഴ്ചകളില്‍ സിനിമാ തിേറ്ററുകള്‍ അടച്ചിടണം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി. മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവ് നല്‍കിയിട്ട് തിയേറ്റര്‍ മാത്രം അടച്ചിടുന്നത് വിവേചനം ആണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

തിയേറ്ററുകളോട് സര്‍ക്കാര്‍ വിവേചനം കാണിച്ചിട്ടില്ല. മാളുകളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും സര്‍ക്കാര്‍ അറിയിച്ചു. മാളുകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ല എന്ന കാര്യം ഉറപ്പു വരുത്താന്‍ സെക്ടറല്‍ മജിസ്ട്രേറ്റ്മാരെ നിയോഗിച്ചിട്ടുണ്ട് എന്നും സര്‍ക്കാര്‍ പറഞ്ഞു. ജിമ്മുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗവ്യാപന സാധ്യത കൂടുതലാണ് എന്നും സര്‍ക്കാര്‍ പറയുന്നു.

അതേ സമയം മാളുകളിലും ബാറുകളിലും ഉണ്ടാകാന്‍ സാധ്യതയുള്ള അത്ര രോഗബാധ തിയേറ്ററുകളില്‍ ഉണ്ടാകില്ല എന്ന് ചൂണ്ടിക്കാട്ടി ഫിയോക് സത്യവാങ് മൂലം സമര്‍പ്പിച്ചു. 50 ശതമാനം സീറ്റുകളിലെങ്കിലും പ്രവേശനത്തിന് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല സര്‍ക്കാരിന്റെ തീരുമാനം എന്നും ഫിയോക് വ്യക്തമാക്കി. എന്നാല്‍ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് തീരുമാനം എടുത്തത് എന്ന് സര്‍ക്കാര്‍ അറിയിച്ചു.

Latest Stories

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ