'എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യം'; വിമർശിച്ച് വി ഡി സതീശൻ

മുനമ്പം വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. മുൻ സർക്കാർ അതാണ് ചെയ്തത്. ഈ സർക്കാർ മുനമ്പത്ത് ഉള്ളവരെ കുടിയൊഴുപ്പിക്കില്ല. വിഷയത്തിൽ സംഘ്പരിവാർ വർ​ഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത് എന്നും വി ഡി സതീശൻ പറഞ്ഞു.

മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ ഭൂമി വഖഫിന്റേതാണെന്ന് മുൻ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. അവിടത്തെ താമസക്കാർ കൈയേറ്റക്കാരാണെന്നാണ് മുൻ സർക്കാറിന്റെ നിലപാട്. പ്രശ്നം പരിഹരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

Latest Stories

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

ഗുരുവായൂരിൽ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്; ഒരു ഭക്തന്റെയും ദർശനം തടസ്സപ്പെടുത്തിയിട്ടില്ല; ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത്: വി ഡി സതീശൻ

'രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്? വിവാദത്തിന്റെ അടിസ്ഥാനമെന്താണ്?'; ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ലെന്ന് വി ഡി സതീശൻ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി, സത്യവാങ്മൂലം സമർപ്പിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു; ആചാരലംഘനം നടന്നതായിപരാതി

'കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കണം, സാങ്കേതികത പറയുകയല്ല വേണ്ടത്'; പാരിയത്ത് കാവ് ഒഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി

'സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല, അതിനുള്ള സൗകര്യങ്ങൾ ഒരുക്കും'; ആരോഗ്യമന്ത്രി കെ മുരളീധരൻ

കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

'ഈ ഒരു ഫ്രെയിമിന് പറയാൻ 5 വർഷത്തെ കഷ്ടപ്പാടിന്റെ കഥയുണ്ട്, ഉള്ളിൽ ഉരുകി പുറമെ ചിരിച്ച ദിനരാത്രങ്ങളുടെ പിൻബലം ഉണ്ട്'; അമീർ ഷാ

കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസ്; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്