കാത്തിരിപ്പ് വിഫലം, തിരച്ചിലിനൊടുവില്‍ കിട്ടിയത് വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം

ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി പെണ്‍കുട്ടി ശ്രീനന്ദയ്ക്കായി മൂന്ന് ദിവസത്തിലേറെയായി തുടര്‍ന്ന തിരച്ചില്‍ അവസാനിച്ചത് കണ്ണീരില്‍. 1500 അടിയോളം താഴ്ചയില്‍നിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്.

ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപമാണ് പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ 15 വയസുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിരുന്നു. 1500 അടി താഴ്ച്ചയില്‍, ബാബ ബുധാന്‍ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പയിലാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്.

വെള്ളച്ചാട്ടത്തില്‍ വീണെന്നു സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ശ്രീനന്ദയ്‌ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ 15 പേര്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്ഥലത്തു തങ്ങിയിരുന്നു. പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പര്‍വത മേഖലയിലാണു ബാബാ ബുധാന്‍ഗിരി.

മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത് ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. തുടര്‍ന്ന് പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നൂറോളം പേരടങ്ങുന്ന സംഘം ഇന്ന രാവിലെ മുതല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. കേരള പോലീസ് സംഘവും ഇവിടെ എത്തിയിരുന്നു.

Latest Stories

മോണാലിസയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ല; നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താല്‍; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

ബംഗാള്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനായി ദാഹിക്കുന്നുവെന്ന് മോദി; മമതയുടെ തൃണമൂല്‍ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരുടെ ഫാക്ടറിയാക്കി മാറ്റി; വികസിത് ബംഗാളിനായി തൃണമൂലിനെ പുറത്താക്കണം

എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകള്‍ മുഴുവനായും കോൺഗ്രസ്സ് തൂത്തുവാരും: വി ഡി സതീശൻ

താപനില വര്‍ധിക്കുന്നു; 12 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്

ഡോഗ് സ്‌ക്വാഡ് കയറിച്ചെന്ന കടയുടെ ആളെ സംശയമുണ്ട്, പൊലീസ് അയാളെ ചോദ്യം ചെയ്തില്ല; ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത സംശയിച്ച് കുടുംബം

യുവനടിക്കെതിരായ ലൈഗിംകാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം; എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്

എം എസ് ധോണിയുടെ കടുത്ത ആരാധകൻ; ഹെലികോപ്റ്റർ ഷോട്ട് അദ്ദേഹത്തെ കണ്ട് പഠിച്ചതെന്ന് മുകുൾ

മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്, പക്ഷേ ഇപ്പോള്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് പാണക്കാട് മുനവറലി തങ്ങള്‍; അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി

വോട്ടവകാശം ക്യൂവിൽ നിൽക്കുമ്പോൾ: ബംഗാളിലെ ജനാധിപത്യത്തിന്റെ  പ്രതിസന്ധി

'ഇസ്രയേല്‍ മനുഷ്യരാശിക്ക് ശാപം, ഈ ക്യാന്‍സര്‍ ബാധിച്ച രാജ്യം സൃഷ്ടിച്ചവര്‍ നരകത്തില്‍ പോകട്ടെ'യെന്ന് പാക് മന്ത്രി; ഖ്വാജ ആസിഫിന്റെ പ്രതികരണത്തില്‍ ശക്തമായ മറുപടിയുമായി ഇസ്രയേല്‍