തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത്: കെ.പി.എ മജീദ്

തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത് എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് എവിടെയും. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരം കൂടിയാണിത്. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വെച്ച എൽ.ഡി.എഫിനെതിരെ വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന യു.ഡി.എഫിനെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും കെ.പി.എ മജീദ് പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന മുസ്‌ലിം ലീഗ് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കും. യു.ഡി.എഫ് നിശ്ചയിച്ച സ്ഥാനാർത്ഥികൾക്കെതിരെ പാർട്ടി അംഗങ്ങളോ അനുഭാവികളോ റിബലായി നിൽക്കാൻ പാടുള്ളതല്ല. അങ്ങനെ മത്സരിച്ചവരെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കും. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചു വരാമെന്ന് ആരും കരുതേണ്ടതില്ല എന്നും കെ.പി.എ മജീദ് പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്