മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് യു.എ.ഇ സർക്കാരിന്റെ ഗോള്‍ഡണ്‍ വിസ

ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് യുഎഇ സർക്കാരിന്റെ പത്തു വര്‍ഷത്തെ ഗോള്‍ഡണ്‍ വിസ ലഭിച്ചു. ഇന്ത്യ ആസ്ഥാനമായ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകിച്ച് മലയാള മാധ്യമങ്ങളില്‍ നിന്നും ജേണലിസ്റ്റ് വിഭാഗത്തില്‍ ഗോള്‍ഡണ്‍ വിസ ലഭിക്കുന്നത് ഇത് ആദ്യമാണ്.

നേരത്തെ, യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളിലെ വിദേശികളായ ജേണലിസ്റ്റുകള്‍ക്കാണ് ഗോള്‍ഡണ്‍ വിസ നല്‍കിയിരുന്നത്. കഴിഞ്ഞ 19 വര്‍ഷമായി യുഎഇയിലെ വിവിധ മലയാള മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത എല്‍വിസിന്, ഫോറിന്‍ ജേണലിസ്റ്റ് എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം.

കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിലധികമായി, ദുബായില്‍ ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റിന്റെ വാര്‍ത്താ വിഭാഗം മേധാവിയായി ജോലി ചെയ്തു വരുകയാണ് തൃശൂർ സ്വദേശിയായ എല്‍വിസ്. നേരത്തെ, ദുബായ്, അബുദാബി, ഷാര്‍ജ സർക്കാരുകളുടെ പ്രശംസയും അവാര്‍ഡുകളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യുഎഇ, പത്തു വര്‍ഷത്തെ ദീര്‍ഘകാല താമസ വിസ നല്‍കുന്നത്.

ജനശ്രദ്ധ നേടിയ നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ എല്‍വിസ് ചുമ്മാർ സംപ്രേഷണം ചെയ്തിട്ടുണ്ട്. മലയാള മനോരമ, ജീവൻ ടിവി ഉള്‍പ്പെടെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ ഇന്ത്യയിലും യുഎഇയിലുമായി എൽവിസ് ജോലി ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട ആളൂര്‍ കാരാത്രക്കാരന്‍ കെ കെ ജോസിന്റെ മകള്‍ ദീപയാണ് ഭാര്യ. ദുബായില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എഡ്രിക് എല്‍വിസ് ചുമ്മാര്‍, എഡ്വിന്‍ എല്‍വിസ് ചുമ്മാര്‍ എന്നിവര്‍ മക്കളാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ