ട്രെയിൻ അട്ടിമറിശ്രമം? കൊല്ലത്ത് റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്, മാറ്റിയപ്പോൾ വീണ്ടുമിട്ടു

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് പോസ്റ്റ് റെയിൽപാളത്തിൽ ആദ്യം കണ്ടെത്തുന്നത്. പൊലീസെത്തി പോസ്റ്റ് മാറ്റിയിട്ടെങ്കിലും വീണ്ടും പരിശോധനയിൽ പോസ്റ്റ് കണ്ടെത്തി. പുനലൂർ റെയിൽവേ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം.

പുലർച്ചെ പോസ്റ്റ് കണ്ട സമീപത്തുള്ള ഒരാൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഏഴുകോൺ പൊലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം റെയിൽവേ പൊലീസ് എത്തി പരിശോധന നടത്തിയപ്പോൾ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഇത് ട്രെയിൻ അട്ടിമറിശ്രമത്തിലേക്കുള്ള സംശയം വർധിപ്പിക്കുന്നുണ്ട്.

പാലരുവി എക്‌സ്പ്രസടക്കം കടന്നുപോകുന്ന സമയത്താണ് പോസ്റ്റ് കണ്ടെത്തുന്നത്. എന്നാൽ ട്രെയിൻ എത്തുന്നതിന് മുമ്പേ പോസ്റ്റ് മാറ്റാൻ സാധിച്ചിട്ടുണ്ടെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. ഇതിനിടെ സമീപത്തെ ഒരു സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യം കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ