വിദ്യാര്‍ത്ഥികളുടെ സമരം ഫലം കണ്ടു; ഭക്ഷണത്തില്‍ പുഴു വീണ സംഭവത്തില്‍ മന്ത്രിയുടെ ഇടപെടല്‍

മലപ്പുറം തിരൂര്‍ ബിപി അങ്ങാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഫലം കണ്ടു. കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടെ പുഴു വീണതിനെ തുടര്‍ന്ന് കുട്ടികള്‍ ക്ലാസ് മുറിയ്ക്ക് പുറത്തിറങ്ങി പ്രതിഷേധിച്ചതോടെ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായി.

ക്ലാസിലിരിക്കുന്ന കുട്ടികളുടെ ദേഹത്തും ഭക്ഷണത്തിലും ഉള്‍പ്പെടെ പുഴു വീഴുന്നത് ഇവിടെ പതിവായിരുന്നു. സ്‌കൂളിലെ ഓടിട്ട കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും സമീപത്തെ മരം കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതുമാണ് പുഴുവും അട്ടയും ഉള്‍പ്പെടെയുള്ള പ്രാണികളുടെ നിരന്തര ശല്യത്തിന് കാരണമായിരുന്നത്.

ഇതില്‍ മനംമടുത്ത വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ക്ലാസ് മുറിയ്ക്ക് പുറത്തേക്കിറങ്ങിയതോടെ സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സംഭവത്തില്‍ ഇടപെട്ടത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സംഭവത്തില്‍ ആര്‍ഡിഡിയോട് റിപ്പോര്‍ട്ട് തേടി.

പുഴു ശല്യം ഉണ്ടാകുന്ന കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ മരം മുറിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ കെട്ടിടം പണിയാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും