'നീലപെട്ടിയിൽ പണമില്ല'- ട്രോളി ബാഗ് വിവാദത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പാലക്കാട് ഉപതിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വലിയ വിവാദങ്ങളിൽ ഒന്നാണ് കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം ബിജെപി ആരോപണം. എന്നാൽ ഇപ്പോൾ ട്രോളിബാഗ് വിവാദത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. ജില്ലാ പോലീസ് മേദവിക്ക് സമർപ്പിച്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ നീല ട്രോളി ബാഗിൽ പണം ഒന്നും കണ്ടെത്താനായിട്ടില്ല എന്ന് സ്ഥിരീകരിക്കുന്നു. കള്ളപണം കൊണ്ടുവന്നതിന് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലയെന്നും കേസിൽ തുടർ നടപടികളില്ലയെന്നും സ്പെഷ്യൽ ബ്രാഞ്ച് മേധാവി അറിയിച്ചു.

റിപ്പോർട്ട് വന്ന പശ്ചാത്തലത്തിൽ അന്നേ ദിവസം തങ്ങളെ അപമാനിക്കുന്നതിന് വേണ്ടി കേരള പോലീസ് നടത്തിയ നടപടിക്രമങ്ങളാണ് ഉണ്ടായത് എന്ന് മുതിർന്ന കോൺഗ്രസ് പ്രവർത്തകയായ ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. അന്നത്തെ പോലീസ് റെയ്‌ഡ് മനുഷ്യാവകാശ ലംഘനവും സ്ത്രീകൾക്ക് നേരെയുള്ള കടന്ന് കയറ്റവും ഒരു വ്യക്തിയുടെ സ്വന്തന്ത്രത്തിനുമേലുള്ള അപമാനകാരമായ നീക്കവുമാണ് എന്ന് അവർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം ആരോപണത്തെയും തുടർന്ന് എസ് പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്ന് പാലക്കാട് ഹോട്ടലിൽ പരിശോധന നടന്നത്. സിപിഎമ്മിന്റെ പരാതിയിൽ കൃത്യമായ തെളിവുകൾ ഇല്ലായെന്നും ഇത് വെറുമൊരു ആരോപണം മാത്രമായിരുന്നു എന്നുള്ള നിഗമനത്തിലാണ് അന്വേഷണം പൂർത്തിയാകുന്നത്. നീല ട്രോളി ബാഗുമായി ഒരാൾ ഹോട്ടലിന്റെ വരാന്തയിൽ കൂടി നടക്കുന്നു എന്നല്ലാതെ അതിൽ പണമുണ്ട് എന്നോ കള്ളപ്പണം കൊണ്ടുവന്നു എന്നോ തെളിയിക്കാൻ സാധിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിൽ കേസ് തുടർ നടപടികളില്ലാതെ അവസാനിപ്പിക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍