സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കണം, വിഡിഎസ് സര്‍ക്കാര്‍ 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും; ഡോ.കെ എം ചന്ദ്രശേഖർ അധ്യക്ഷനായി സമിതിയെ വച്ചു

10 ദിവസത്തിനുള്ളിൽ വി ഡി സതീശന്‍ സര്‍ക്കാര്‍ ധവള പത്രം ഇറക്കും. സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനാണ് ധവളപത്രമിറക്കുന്നത്. ഡോ കെ എം ചന്ദ്ര ശേഖർ അധ്യക്ഷനായി സമിതിയെ വച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേരും.

ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന് വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരോപിച്ചിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധവളപത്രം ഇറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാസൌജന്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആശവർക്കർമാർക്ക് താൽകാലിക ആശ്വാസമായി 3000 രൂപ കൂട്ടി നൽകും.

സാമ്പത്തിക സ്ഥിതിയും ബാധ്യതയും അറിയാൻ സാവകാശം എടുത്ത് ബാക്കി പിന്നാലെ പ്രഖ്യാപിക്കും. വിരമിക്കൽ ആനുകൂല്യത്തിനു വേണ്ട പണച്ചെലവ് കണക്കാക്കാൻ വിദഗ്ധ സമിതി. ഒപ്പം അങ്കണവാടി ടീച്ചർമാർക്കും സഹായികൾക്കും പ്രിപ്രൈമറി അധ്യാപകർക്കും എല്ലാം ചെറിയ ആശ്വാസം. ഖജനാവിന്‍റെ പൊതുസ്ഥിതി വിദഗ്ധ സമിതി പഠിക്കും ഇതിനു ശേഷം 10 ദിവസത്തിനുള്ളില്‍ ധവളപത്രം ഇറക്കാനാണ് നീക്കം.

Latest Stories

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാർശ ഡിജിപി ആഭ്യന്തര വകുപ്പിന് കൈമാറി

മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനം; 10 വർഷത്തിന് ശേഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു

പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന തന്നെ; കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്

കുതിച്ച് സ്വർണവില; പവന് ഒറ്റയടിക്ക് 600 രൂപ വർധിച്ചു; ഇന്നത്തെ നിരക്ക് അറിയാം

'ഓരോരുത്തർക്കും ഓരോ ശൈലി, സിപിഐഎമ്മിന്റെ സീറ്റ് കുറവും നായനാർ ശൈലിയും തമ്മിൽ ബന്ധമില്ല'; പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് കെ കെ ശൈലജ

'ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്ക് അയക്കുന്നവർക്ക് 558 കോടി പാരിതോഷികം'; പുതിയ നീക്കവുമായി ഇറാൻ

'തിരഞ്ഞെടുപ്പിന് മികച്ച നേതൃത്വം നല്‍കാന്‍ കഴിഞ്ഞില്ല, സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം'; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്: മയക്കുമരുന്ന് നൽകി ലൈംഗിക പീഡനം, ഒരു യുവതി കൂടി അറസ്റ്റിൽ; പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റ്

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; പെട്രോളുമായി യുവതി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന്; തീപിടിത്തം ആസൂത്രിതമെന്ന് കണ്ടെത്തൽ

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വർധനവ്; പെട്രോള്‍ ലിറ്ററിന് 86 പൈസയും ഡീസല്‍ ലിറ്ററിന് 83 പൈസയും കൂട്ടി