ജവാന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും; മദ്യനയത്തിന്റെ ലക്ഷ്യം ജനങ്ങള്‍ക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയെന്ന് എംബി രാജേഷ്

ജവാന്‍ മദ്യത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതിനാലാണ് ഡ്രൈ ഡേയില്‍ മദ്യം വിളമ്പാന്‍ ത്രീ സ്റ്റാറിനും അതിന് മുകളിലുമുള ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയതെന്നും എംബി രാജേഷ് പറഞ്ഞു.

സര്‍ക്കാരിന്റെ മുന്‍വര്‍ഷത്തെ മദ്യനയത്തിന്റെ തുടര്‍ച്ചയാണ് പുതിയ മദ്യനയം. ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയാണ് മദ്യനയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി അറിയിച്ചു.

കള്ളിനെ സംസ്ഥാനത്തിന്റെ തനത് പാനീയമാക്കി മാറ്റും. കേരളത്തിലെ കളുഷാപ്പുകള്‍ ആധുനികവത്കരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക, ജനങ്ങള്‍ക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് മദ്യനയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എംബി രാജേഷ് വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക, ജനങ്ങള്‍ക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് മദ്യനയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ തലത്തിലും ജില്ലാ തലത്തിലുമുള്ള ജാഗ്രതാ സമിതികള്‍ തുടര്‍ച്ചയായി യോഗം ചേര്‍ന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

മദ്യത്തെ വ്യവസായമായാണ് സര്‍ക്കാര്‍ കാണുന്നത്. മദ്യത്തിന്റെ കയറ്റുമതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ത്രീസ്റ്റാര്‍ മുതല്‍ മുകളിലേയ്ക്ക് ടോഡി പാര്‍ലര്‍ തുടങ്ങാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകളെ ആധുനികവത്കരിക്കുകയും നവീകരിക്കുകയും ചെയ്യും. പ്രാകൃതമായ അവസ്ഥയില്‍ നിന്ന് മാറ്റി കുടുംബസമേതം വരാന്‍ പറ്റുന്ന ഇടങ്ങളായി കളുഷാപ്പുകളെ മാറ്റും. ഷാപ്പുകളോട് ചേര്‍ന്ന് നല്ല ഭക്ഷണശാലകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി