'മുൻ സർക്കാരിനെ ഒഴുക്കിക്കളഞ്ഞത് ആശമാരുടെ കണ്ണീരിന്റെ പുഴ, ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ചവർക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം'; പ്രേംകുമാര്‍

മുൻ സർക്കാരിനെ ഒഴുക്കിക്കളഞ്ഞത് ആശമാരുടെ കണ്ണീരിന്റെ പുഴ ആണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ നടത്തിയ ‘ആശാകേരളം വിജയപാതയില്‍’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേംകുമാര്‍. ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ചവർക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും പ്രേംകുമാര്‍ പറഞ്ഞു.

ആശാ സമരത്തെ പിന്തുണച്ചതിനുന് പിന്നാലെയായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം പ്രേംകുമാറിന് നഷ്ടപ്പെടുന്നത്. ഇടത് സഹയാത്രികൻ ആയിരുന്നപ്പോൾ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ ഉത്തരവാദപ്പെട്ട പലരോടും ആശാ സമരം ഒത്തുതീർപ്പാക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. എന്നാൽ അതു പരിഗണിക്കപ്പെട്ടില്ല. സ്ഥാനമാനങ്ങൾ വേണ്ടിയിരുന്നെങ്കിൽ പലരെയും പോലെ മിണ്ടാതിരിക്കാമായിരുന്നു. എന്നാൽ ധാർമികത മൂലം അതിന് കഴിഞ്ഞില്ലെന്നും പറയാനുള്ളത് ഇനിയും പറഞ്ഞുകൊണ്ടിരിക്കുമെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ആശമാരാണ് മാസങ്ങൾ നീണ്ട സമരത്തിൻ്റെ ഓർമകളുമായി ഇന്നു വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. പായസം വച്ചും മധുരം വിളമ്പിയും പരസ്പ‌രം കുശലം പറഞ്ഞുമാണ് ആശമാർ സന്തോഷം പങ്കുവച്ചത്. ഓണറേറിയം വർധിപ്പിച്ച യുഡിഎഫ് സർക്കാരിന് ആശമാർ നന്ദി പറഞ്ഞു. മൂവായിരം രൂപ കൂട്ടിയതിൽ വലിയ സന്തോഷമെന്നും ഒന്നും തരാതിരുന്നതല്ലേ എന്നും ആശമാർ പറഞ്ഞു.

Latest Stories

13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി മന്ത്രി കെ.എം ഷാജി; ഒമ്പതാം നമ്പർ ചെന്നിത്തലയ്ക്ക്

ബിജെപിയെ ഇൻസ്റ്റയിൽ തോൽപ്പിച്ചു, പിന്നാലെ കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ടിന് പൂട്ട്; തൊട്ടുപിന്നാലെ പുതിയത് തുറന്ന് സിജെപി

'പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ'; സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട്ട് 12കാരൻ ജീവനൊടുക്കി

സഗൗരവം പിണറായി വിജയന്‍, പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് നിറഞ്ഞ ചിരിയോടെ ഡയസിലെത്തി കൈകൊടുത്തു

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടി; അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ...; നിയമസഭയില്‍ 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല; സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും: കെ.ടി. ജലീൽ

ജെന്‍സി പിള്ളേര്‍ ഏറ്റെടുത്ത പൊളിറ്റിക്കല്‍ മൂവ്മെന്റ്; ഇന്ത്യയിൽ തരംഗമായി കോക്രോച്ച് ജനതാ പാര്‍ട്ടി

“വന്ദേമാതരം” മുതൽ “ഭാരത് മാതാ കീ ജയ്” വരെ: ഹിന്ദുത്വ രാഷ്ട്രനിർമാണത്തിന്റെ സാംസ്കാരിക രാഷ്ട്രീയം