'അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജം'; നിയമ നടപടികളിലേക്ക്...

വടകരയിലെ എൽഡിഎഫ് സ്‌ഥാനാർത്ഥി കെ.കെ.ശൈലജക്കെതിരായ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമെന്ന് കണ്ടെത്തൽ. മുസ്‌ലിം മതാചാര്യനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പരാമർശം നടത്തിയെന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ലെറ്റർ പാഡ് ഉപയോഗിച്ച് തനിക്കെതിരേ അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് കെ.കെ ശൈലജ രംഗത്തെത്തിയത്. ലെറ്റർ പാഡിൽ ഇത് ടീച്ചറമ്മയല്ല, ബോംബ് അമ്മ എന്ന പേരിലാണ് പ്രചരിപ്പിച്ചതെന്നും കെ.കെ. ഷൈലജ ആരോപിച്ചിരുന്നു. എന്നാൽ പൂർണ്ണമായും വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എതിർ കക്ഷികളുടെ കുപ്രചാരണമായേ ഇതിനെ കാണാൻ കഴിയു.

‘വടകരയിലെ സിപിഎം സ്‌ഥാനാർഥിയെ ടീച്ചറമ്മ എന്നല്ല ബോംബമ്മ എന്നാണ് വിളിക്കേണ്ടത്. ശൈലജയുടെയും സിപിഎം നേതാക്കളുടെയും അറിവോടെയാണ് വടകരയിൽ എതിർ സ്ഥാനാർഥിയെ കൊല്ലാൻ വേണ്ടി ബോംബ് നിർമിച്ചത് …കാന്തപുരം അബൂബക്കർ മുസ്‌ലിയാർ’ എന്ന വാചകങ്ങളും കാന്തപുരം അബൂബക്കർ മുസലിയാരുടെ ചിത്രവും ചേർത്ത പോസ്‌റ്ററാണ് പ്രചരിപ്പിക്കുന്നത്.

കാന്തപുരം അബുബക്കർ മുസലിയാരുടെ പേരിൽ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് മർക്കസ് പബ്ലിക് റിലേഷൻസ് ജോയൻ്റ് ഡയറക്റ്റർ ഷമീം കെകെ പറഞ്ഞു. ഇത്തവണ ലോക്സഭാ തിരെഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ കാന്തപുരം അബുബക്കർ മുസ്ലിയാരുടെ പേരിൽ നിരവധി വ്യാജ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2024 ലോക്സ‌ഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇതുവരെ പരസ്യ പ്രതികരണമൊന്നും തന്നെ നടത്തിയിട്ടില്ല.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി