'ഡാഷ് മോനെ' പ്രയോഗം കേരളത്തിന് മൊത്തം അപമാനം; മറ്റൊരു സിനിമാഡയലോഗ് ഉപയോഗിക്കാമായിരുന്നു; വിവേകപൂർണമായ പെരുമാറ്റമാണ് ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് : കെ. മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ എന്ന പ്രയോഗം കേരളത്തിന് മൊത്തം അപമാനമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രേവന്ത് റെഡ്ഡി ഒരു മലയാള സിനിമയിലെ ഡയലോഗ് ‘പോ മോനെ ദിനേശാ’ എന്നതിന് പകരമായി ‘പോ മോനെ വിജയാ’ എന്ന് തമാശ രൂപത്തിൽ ഉപയോഗിച്ചതിന് മറുപടിയായി മുഖ്യമന്ത്രിക്ക് മറ്റൊരു സിനിമയുടെ ടൈറ്റിൽ ഉപയോഗിച്ച് മറുപടി പറയാമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അത്തരത്തിലൊരു രാഷ്ട്രീയ മറുപടി നൽകിയിരുന്നെങ്കിൽ ആരും വിമർശിക്കില്ലായിരുന്നുവെന്നും, എന്നാൽ മുഖ്യമന്ത്രി ഉപയോഗിച്ച പദപ്രയോഗം ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവേകപൂർണമായ പെരുമാറ്റമാണ് ഒരു ഭരണാധികാരിയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും അത്തരം വാക്കുകൾ ഒഴിവാക്കണമായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.

എല്ലാ തിരഞ്ഞെടുപ്പുകളിലും അടിയൊഴുക്കുകൾ ഉണ്ടാകാറുണ്ടെന്നും അടിയൊഴുക്കുകൾ വന്നാലും പിടിച്ചുനിൽക്കാനുള്ള ശേഷി വേണമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഎം-ബിജെപി മത്സരമെന്ന പ്രചാരണം വെറുമൊരു തമാശ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കാർ പോലും ഇത് കേട്ട് ഞെട്ടും. ഏപ്രിൽ ഒന്നിനായിരുന്നെങ്കിൽ ഈ തമാശ ആസ്വദിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ