കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് അനുമതി കിട്ടിയത് വഴിവിട്ട നീക്കത്തിലൂടെ; രേഖകൾ പുറത്ത്, വിജിലൻസിൽ പരാതി

കലൂർ സ്റ്റേഡിയത്തിലെ മെഗാ ഭരതനാട്യത്തിന് അനുമതി നൽകിയത് വഴിവിട്ട നീക്കത്തിലൂടെയെന്ന് റിപ്പോർട്ട്. വിഷയവുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശിനി വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം കായിക ഇതര ആവശ്യത്തിന് കലൂർ സ്റ്റേഡിയം വിട്ട് നൽകിയത് വഴിവിട്ട നീക്കത്തിലൂടെയെന്ന് വ്യക്തമാകുന്ന രേഖകളും പുറത്ത് വന്നിട്ടുണ്ട്.

കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നൽകിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് കൊച്ചി സ്വദേശിനി പരാതിയിൽ ആരോപിക്കുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് പരിപാടി നടത്താൻ മൃദംഗവിഷൻ 23.8.2024 നാണ് അപേക്ഷ നൽകുന്നത്. അപേക്ഷ പരിഗണിക്കാനാകില്ലെന്ന് എസ്റ്റേറ്റ് ഓഫീസർ ഫയലിൽ രേഖപ്പെടുത്തി. ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിലനിർത്തേണ്ടതിനാൽ നൃത്തപരിപാടിക്ക് നൽകാനാകില്ലെന്നായിരുന്നു ഫയലിൽ മറുപടി നൽകിയത്.

എന്നാൽ ഇത് മറികടന്ന് ചെയർമാന്റെ ആവശ്യപ്രകാരം സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളിൽ വ്യക്തമാണ്. ജനപ്രതിനിധികളടങ്ങുന്ന ജനറൽ കൗൺസിലാണ് സ്റ്റേഡിയം വിട്ട് നൽകുന്നതിന് അംഗീകാരം നൽകേണ്ടത്. എന്നാൽ ഇത് മറികടന്ന് ചെയർമാൻ കെ ചന്ദ്രൻപിള്ള വഴിവിട്ട് അനുമതി നൽകുകയായിരുന്നു. വാടക നിശ്ചയിച്ചതും ചെയർമാൻ കെ ചന്ദ്രൻപിള്ളയാണ്. ഇതിൽ സാമ്പത്തിക അഴിമതിയുണ്ടെന്നാണ് പരാതി.

അതേസമയം കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപയെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം