യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡിക്കാര്‍ഡ് വിവാദം പാര്‍ട്ടി അന്വേഷിക്കും; പൊലീസ് അനാവശ്യ ജാഗ്രത കാണിക്കുന്നുവെന്ന് കെസി വേണുഗോപാല്‍

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കമ്മീഷന്റെ വ്യാജ ഐഡിക്കാര്‍ഡുകള്‍ തയാറാക്കിയ സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വ്യാജരേഖ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള സംവിധാനം പാര്‍ട്ടിയ്ക്കുണ്ട്. എന്നാല്‍, എഐസിസിക്ക് ഇതുവരെ പരാതി കിട്ടിയിട്ടില്ല. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് അനാവശ്യ ജാഗ്രത കാണിക്കുകയാണെന്നും അദേഹം പറഞ്ഞു.

അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റേത് വ്യാജ പ്രസിഡന്റെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആരോപിച്ചു. സംഘടനാ തിരഞ്ഞെടുപ്പിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ച സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നല്‍കിയ പരാതിയില്‍ അബി വിക്രം, ബിനില്‍ ബിനു, ഫെന്നി,വികാസ് കൃഷ്ണ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയുമാണ്. അറസ്റ്റിലായവര്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ വിശ്വസ്തരാണ്.

രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടിയാണ് ഈ സംഘം ലക്ഷക്കണക്കിന് വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഈ വ്യാജ കാര്‍ഡുകള്‍ ഇനിയും പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും എന്നത് ആശങ്കാജനകമാണെന്നും അദേഹം പറഞ്ഞു.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കൂടി ഉപയോഗിക്കാന്‍ വേണ്ടിയാണ് ഈ ഐഡി കാര്‍ഡ് നിര്‍മ്മിച്ചത്. ഗൗരവതരമായ രാജ്യദ്രോഹ കുറ്റം ആണിത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്നിട്ടുള്ള സംഘടിത രാഷ്ട്രീയ ഗൂഢാലോചനയാണ്. വ്യാജ വോട്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ട വ്യാജ പ്രസിഡന്റാണ് യൂത്ത് കോണ്‍ഗ്രസിന്റേതെന്ന് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത് ശരി വെക്കുന്ന രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് വി.കെ.സനോജ് പറഞ്ഞു.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി