പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ചെന്ന് യുവതി, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, നിഷേധിച്ച് നേതാവ്

കോട്ടയം പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യുവതിയെ മര്‍ദ്ദിച്ചതായി പരാതി. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മോഹനനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തൃക്കൊടിത്താനം സ്വദേശിനിയായ ശാലിനിയാണ് പരാതി നല്‍കിയത്. എന്നാല്‍ അയല്‍വാസിയുമായുള്ള പ്രശ്‌നം പരിഹരിക്കാനെത്തിയ തന്നെ ശാലിനിയാണ് മര്‍ദ്ദിച്ചതെന്ന് മോഹനന്‍ പറഞ്ഞു.

ശാലിനിയുടെ മകനും അയല്‍വാസിയും തമ്മിലുള്ള പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ പ്രസിഡന്റ് മോഹനന്‍ ഇവരുടെ വീട്ടില്‍ വരികയായിരുന്നു. എന്നാല്‍ ഇയാള്‍ മോശമായി പൊരുമാറിയെന്നും മര്‍ദ്ദിച്ചെന്നുമാണ് പരാതി. തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും, വസ്ത്രം വലിച്ചു കീറിയെന്നും ശാലിനി പറഞ്ഞു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഒത്തുതീര്‍പ്പിന് ചെന്ന തന്നെ യാതൊരു കാരണവുമില്ലാതെ ശാലിനിയും, മകനും ചേര്‍ന്ന് ആക്രമിച്ചുവെന്ന് പ്രസിഡന്റ് ആരോപിച്ചു. ഇരുവരുടേയും പരാതിയില്‍ തൃക്കൊടിത്താനം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പ്രദേശവാസികളുടെ മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. സിപിഎം ഏരിയ കമ്മിറ്റി അംഗമാണ് കെ ഡി മോഹനന്‍. സംഭവത്തിന് പിന്നാലെ മോഹനനെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തിയട്ടുണ്ട്.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ