കെ.പി.സി.സി പുനഃസംഘടനാ പട്ടിക ഹൈക്കമാൻഡ് തള്ളി

സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച കെപിസിസി പുനഃസംഘടനാ പട്ടിക ഹൈക്കമാന്റ് തള്ളി. ചിന്തന്‍ ശിബിരത്തിലെ നിബന്ധനകള്‍ പാലിച്ചുകൊണ്ടുവേണം പട്ടിക തയ്യാറാക്കാനെന്നാണ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം. യുവാക്കള്‍ക്കും വനിതകള്‍ക്കും പാര്‍ട്ടി സ്ഥാനങ്ങളില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്നായിരുന്നു ചിന്തന്‍ ശിബിരത്തിലെ തീരുമാനം.

സംസ്ഥാന നേതൃത്വത്തിന്റെ പുനഃസംഘടനാ പട്ടികയില്‍ സാമുദായിക സന്തുലനം പാലിക്കപ്പെട്ടിട്ടില്ല. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. 50 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം കൂട്ടണമെന്നുമാണ് പട്ടിക തള്ളിക്കൊണ്ട് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ചിന്തന്‍ ശിബിരത്തിലെ തീരുമാനം സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ചേര്‍ന്ന് അട്ടിമറിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.

പുതിയ പട്ടികയില്‍ രണ്ടു വനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യുവാക്കള്‍ക്കും ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടില്ലെന്നും വിമര്‍ശനമുണ്ടായിരുന്നു. നിലവിലെ കെപിസിസി അംഗങ്ങളില്‍ ഭൂരിഭാഗം പേരെയും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പട്ടിക തയ്യാറാക്കിയത്. പാര്‍ട്ടി വിട്ടു പോയവരും, മരിച്ചു പോയവരും ഉള്‍പ്പെടെ 44 പേരുടെ ഒഴിവുകളിലേക്ക് മാത്രമാണ് പുതിയ ആളുകളെ തീരുമാനിച്ചത്.

ഗ്രൂപ്പ് നോക്കിയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന രണ്ടു പ്രതിനിധികള്‍ എന്ന കണക്കില്‍ 140 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 280 പേരാണ് കെപിസിസി അംഗങ്ങളായി എത്തേണ്ടത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍